Thursday, May 8, 2008

കണ്ണുകള്‍

മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു ഞാനാ കണ്ണുകളെ...
ആദ്യമെന്‍ ശ്രദ്ധ പോയതുമാ
വശ്യ സുന്ദരമാം നയനങ്ങളിലേയ്കായിരുന്നു...
എന്തായിരുന്നാ കണ്‍കോണുകളിലെ വികാരം
വ്യക്തമായിരുന്നില്ലതെന്തായാലും.. ഒറ്റ നോട്ടത്തില്‍...
ഒരുവേള ഞാന്‍ കണ്ടത്‌ പ്രണയത്തിനൊളിയെങ്കില്‍
മറ്റൊരിയ്ക്കല്‍ ഒളിയ്ക്കാന്‍ കഴിയാതിരുന്നൊരു ദുഖഭാവം
ഇനിയും ചിലപ്പോഴൊരു കുഞ്ഞിന്റെ കുറുമ്പായിരുന്നു
ഞാന്‍ ദര്‍ശിച്ചതാ കണ്‍കോണുകളില്‍...
ഇനിയും കണ്ടിട്ടില്ല ഞാനാ മിഴികള്‍ സജലമായ്‌...
അറിയില്ലെനിക്ക്‌ കരുത്തുണ്ടുവോ...
നിറഞ്ഞുകാണുവാനിത്ര സുന്ദരമാം മിഴികള്‍...
.....
എത്ര നന്നായിരുന്നേനെയെല്ലാം എനിയ്ക്കാ
കണ്ണുകളിലൂടെയറിയാന്‍ കഴിഞ്ഞുവെങ്കില്‍...

സുന്ദരമാമൊരു സമയം സ്വപ്നം കാണുന്നു ഞാന്‍
പ്രണയത്തിണ്റ്റെ വിവിധഭാവങ്ങള്‍ ഞാനാ
മിഴികളിലൂടെ തൊട്ടറിയുന്നൊരു സമയം
കുഞ്ഞു കുഞ്ഞു പിണക്കങ്ങളില്‍ നിന്‍
മിഴിക്കുമ്പിളില്‍നിറയുന്നൊരാ ആര്‍ദ്രതയും...
പെട്ടെന്നിണങ്ങിടുമ്പോള്‍ നിറഞ്ഞ കണ്ണോടെ
നിന്‍ മുഖത്ത്‌ മൊട്ടിടുന്നൊരാ പുഞ്ചിരിയും..
ലജ്ജയാല്‍ കുനിഞ്ഞ ശിരസ്സോടെ നീ
വരണമാല്യവുമായ്‌ നില്‍ക്കുമ്പോഴും
എനിക്കേറെയിഷ്ടമായ നിന്നൊളികണ്‍ ശരങ്ങളും..
ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ..
പുതു ജീവിതത്തെനൊക്കുന്നൊരാ നവ വധുവിന്‍ മിഴികളും..
പിന്നെയുമൊരമ്മയുടെ വാത്സല്യമാ കണ്ണുകളില്‍
നിറയുന്നൊരാ സുവര്‍ണ്ണ നിമിഷങ്ങളും..
സായാഹ്നത്തിലെന്‍ മിഴികള്‍ മങ്ങുന്നൊരാ വേളയില്‍..
നിന്‍ മിഴികള്‍ പകരും വെളിച്ചം
നുകര്‍ന്നു കിട്ടുന്നൊരാശ്വാസവും...
അങ്ങനെ അങ്ങനെ.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും...
നിന്റെ കണ്ണുകളിലൂടെ കാണുന്നൊരു സമയം..
അത്തരമൊരു നാള്‍ വന്നണഞ്ഞുവെങ്കിലെന്‍
ജീവിത വഴിയിലേയ്ക്ക്‌....
എങ്കിലെത്ര ഭാഗ്യവാനായിരുന്നു ഞാനും....

6 comments:

Anu said...

ജീവിതത്തിലെ ഓരോ നിമിഷങ്ങളും...
നിന്റെ കണ്ണുകളില്ലൊടെ കാണുന്നൊരു സമയം..
അത്തരമൊരു നാള്‍ വന്നണഞ്ഞുവെങ്കിലെന്‍
ജീവിത വഴിയിലേയ്ക്ക്‌....
എത്ര ഭാഗ്യവാനായിരുന്നെങ്കില്‍ ഞാനീ വിണ്ണിലിന്ന്...

Sharu (Ansha Muneer) said...

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും ആ കണ്ണുകളിലൂടെ തന്നെ കാണാന്‍ കഴിയട്ടെ. ആശയം നന്ന്. പക്ഷെ വാക്കുകളും വരികളും കുറച്ചുകൂടി ഒന്ന് അടുക്കി വെച്ചിരുന്നെങ്കില്‍ ഇതിനെ കുറച്ചുകൂടി നന്നാക്കാമായിരുന്നില്ലേ?
പിന്നെ അവസാന വരിയില്‍ (എത്ര ഭാഗ്യവാനായിരുന്നെങ്കില്‍ ഞാനീ വിണ്ണിലിന്ന്...) ഒരു വ്യക്തതയില്ലാത്തതുപോലെ. ശ്രദ്ധിക്കുമല്ലോ അല്ലേ.

Anu said...

നന്ദി ഷാരൂ...മിക്കവ്രുടേയും പതിവു പല്ലവി പോലെ കൊള്ളാം അല്ലെങ്കില്‍ നന്നായിരിക്കുന്നു എന്നല്ലാതെയുള്ള ഈ നിര്‍ദേശങള്‍ക്ക്. പിന്നെ പല്‍പ്പോഴും പെട്ടെന്നു എഴുതുന്നവയാണ്‍ എന്റെ കുറിപ്പുകളെല്ലാം....അവിടെ എന്റെ പരിമിതികള്‍ പ്രകടമാവുക സ്വാഭാവികം മാത്രം...അവസാനത്തെ വരികള്‍ ഒരല്പം ഞാന്‍ മാറ്റിയിട്ടുണ്ട്...ഇനിയും എഴുതുമ്പോല്‍ ശ്രദ്ധിക്കാം...കഴിയുമോ എന്നറിയില്ലെങ്കിലും...ഒര്യ്ക്കല്‍ കൂടി നന്ദി..

Unknown said...

കണ്ണില്‍ നോക്കിയാല്‍ എതൊരാളുടെയും വികാരങ്ങള്‍ തിരിച്ചറിയും.എനിക്ക് നിന്നെ ഇഷടമാണെന്ന് അദ്യമെ പ്രണയിതാക്കള്‍ സംസാരിച്ചു തുടങ്ങുന്നത് കണ്ണിനോടാകും.
വെറുതെ ഒരു നോട്ടം അതില്‍ എത്രയോ തലങ്ങള്‍
ഒളിഞ്ഞു കിടക്കുന്നു.

Unknown said...

i wonder how cum u haven't visualized d pain f helplessness n inaction in dose beautiful eyes....just know the dominant emotion in it is hatred 2 d day by day deterioratin world around...

Anu said...

@ Dhanya : I admit dat I cudnt find out exactly wat emotion was der in those eyes....guess u didnt read the lines seriously... again its ma wish to see the different phases of life through those eyes.... :)

@ Anoop Thank u der friend