Wednesday, January 30, 2008

കാത്തിരിപ്പ്

കാത്തിരിക്കയാണു ഞാന്‍ നിനക്കായ്‌
വരാന്‍ കഴിയില്ല നിനക്കെന്നറിയാമെങ്കിലും
കഴിയില്ലെനിക്കിനിയെന്‍ മനസിന്‍ കിളിവാതില്‍
തുറക്കാനൊരിക്കലും മറ്റൊരാള്‍ക്കായ്‌
എന്റെ ജീവിതത്തിലേക്കു നീയിനിയൊരിക്കലും വരില്ലായിരിക്കാം
പക്ഷേയെന്‍ സ്വപ്നങ്ങളെയെന്നും നീ വര്‍ണാഭമാക്കുന്നുണ്ടല്ലോ
ആ സ്വപ്നങ്ങളിലെന്റെ മോഹങ്ങള്‍ക്കു നീ ചിറകുകള്‍ നല്‍കാറുണ്ടല്ലോ
അതു മാത്രം മതിയെനിക്കിനിയെന്‍ ശിഷ്ട ജീവിതത്തിലേക്കായ്‌
വരാതിരിക്കൊല്ലെയെന്‍ കിനാവിലേക്കെന്നുമൊരുപ്രാവശ്യമെങ്കിലും
അരുതാത്തതാണെന്നു മാത്രം പറയൊല്ലെയൊരിക്കലും
അതു മത്രമാണിന്നെന്‍ ജീവിതത്തിലെ കുഞ്ഞു സന്തോഷം........

Tuesday, January 29, 2008

പുഞ്ചിരി

വാക്കിന്നെനിക്കു തന്നാലുമൊരിക്കലും നിന്‍
ചുണ്ടിലെ പുഞ്ചിരി മറയില്ലെന്ന്‌
കാണാന്‍ കരുത്തില്ല നിന്‍ മുഖം
നിറഞ്ഞ പുഞ്ചിരിയോടല്ലാതൊരിക്കലും
നിണമണിഞ്ഞ സൂര്യനെ കാണാന്‍ കരുത്തില്ലാതെ
മുഖം കുനിക്കുന്നൊരാ താമരയെ നീ കണ്ടിട്ടില്ലേ
വാടിത്തളര്‍ന്നൊരാ പൂമൊട്ടിന്‍ ശോകഭാവം
അറിയാന്‍ കഴിഞ്ഞില്ലേക്കാം നിനക്കെങ്കിലും
ജ്വലിക്കും സൂര്യനെക്കാണുന്ന മാത്രയില്‍
അവളില്‍ തിളങ്ങും പുഞ്ചിരിയറീയൂ... നീ
ചാരെ വരാന്‍ കഴിയില്ലിനിയൊരിക്കലുമെങ്കിലും
ദൂരെ നിന്നാ പുഞ്ചിരി കണ്ടിട്ടെങ്കിലും
എന്നുള്ളിലെ നെരിപ്പോട്‌ കെട്ടിടട്ടെ....

Sunday, January 27, 2008

പ്രതീക്ഷ

കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്‍ മുഖം
ഒരു ചെറു പുഞ്ചിരിയോടല്ലതൊരിക്കലും
പ്രസന്നമാം പുഞ്ചിരി കൊണ്ടു മറച്ചൊരാ
മനസ്സിലെരിയുന്നൊരഗ്നി പര്‍വ്വതം
കണ്ടിരുന്നില്ലാരും...
കാട്ടുവാനൊട്ടാഗ്രഹിച്ചുമില്ല ഞാന്‍
ഒരു പേമാരിക്കും കഴിയില്ല ചെറുക്കുവാന്‍
എന്നുള്ളിലൊഴുകും ലാവാ പ്രവാഹം
ശ്രമിക്കേണ്ട നിങ്ങളുമെന്റെ
വേറിട്ട ഭാവം കാണാനുമറിയാനും..
അതില്‍ നിന്നുയരുന്ന തീക്കാറ്റിനെ
തടുക്കാനൊരു പക്ഷേ കഴിഞ്ഞില്ലെന്നു വരാം
അതിനു കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നു
ഒരാള്‍ക്കെങ്കിലുമെന്നു ഞാന്‍...
പ്രതീക്ഷയോടെ ഞാനേറെ കാത്തിരുന്നു
ഇന്നെന്റെയുള്ളില്‍ പ്രതീക്ഷയുടെ
തിരിനാളങ്ങളൊക്കെയും കെട്ടുപോയ്‌
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു
പ്രതീക്ഷിക്കാത്തതു പലതും
സംഭവിക്കുന്നതാണു ജീവിതമെന്ന്‌....

ഉറക്കം

ഇനിയുമുണര്‍ന്നില്ല ഞാന്‍
ആലസ്യത്തില്‍ നിന്നും
അതോ ഉറക്കം നടിക്കുകയോ
ഞാന്‍ മനപ്പൂര്‍വമായി?
അതാണു സത്യമപ്പോള്‍
എന്നെയാര്‍ക്കുമുണര്‍ത്താന്‍ കഴിയില്ലല്ലോ...
ഈയുറക്കത്തിലുമെനിക്കു
സ്വപ്നങ്ങള്‍കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... ?
വേണ്ട
എനിക്കുണരാതിരിക്കന്‍ കഴിഞ്ഞാല്‍ മതി....
ഒക്കെയും ദുസ്വപ്നങ്ങളായെങ്കിലോ?

Friday, January 25, 2008

ഈച്ച കോപ്പി....

ഇതാദ്യം തന്നെ പറയണമെന്നു കരുതിയിരുന്നു...
ഇപ്പോഴെങ്കിലും പറയാതിരുന്നാല്‍ ശരിയാകില്ല് എന്ന് തോന്നി....
അറിഞ്ഞു കൊണ്ട് മറ്റൊരുവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുക എന്ന് പറയുന്നത്... വളരെ നിര്‍ഭാഗ്യകരമായ സം‌ഗതിയാണ്‍...എന്നാല്‍ അതും സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു വിഭാഗം ഉണ്ട് .... അവരുടെ നിസ്സഹായത കൊണ്ടാകാം.... ഒരു പക്ഷേ ചില്‍പ്പോഴെങ്കിലും ആത്മാഭിമാനം അടിയറ വെയ്കാന്‍ ചിലര്‍ക്ക് മടീയുണ്ടാകില്ലായിരിക്കാം..... എനിക്കതു പലപ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നില്ല...... ഇന്റെര്‍നെറ്റില്‍ പ്രത്യേകിച്ച് ബ്ലോഗുകളിലിലും ഓര്‍കുട്ടിലും ഇങ്ങനെയുള്ള കുരെ സുഹൃത്തുക്കളെ കാണാന്‍ കഴിയാറുണ്ട്.... അവരെക്കുറിച്ച് എന്ത് പറയാനാണ്‍.... എന്റെ കിറുക്കുകളെല്ലാം പകര്‍്ത്താന്‍ പടറ്റ്ിയതാണെന്നോ നല്ലതാണെന്നോ ഞാനവകാശപ്പെടുന്നില്ല.... അര്‍ത്ഥ്വും ആശയവും പോലും മനസിലാക്കാതെ ഇക്കൂട്ടര്‍ എവിടെയും എന്തും പകര്‍ത്തി വയ്ക്കുന്നത്‍ കണ്ട്ിട്ടുണ്ട്... ഒരപേക്ഷ മാത്രമെയുള്ളൂ എനിക്ക്...ഇക്കൂട്ടരോട്... മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാകാന്‍ മാത്രമേ ഇതു സഹായിക്കൂ.... ദയവ് ചെയ്തു ഇതില്‍ നിന്നു പിന്തിരിയൂ....


ഈ ഈച്ച്ക്കോപ്പി എന്ന പ്രയോഗം എല്ലാവര്‍ക്കും പരിചിതമാണെന്ന് കരുതിയാണ്‍ അതു ആദ്യം വിശദീകരിക്കതിരുന്നത്. പക്ഷേ എന്റെ ഒരു സുഹൃത്ത് ഇതെന്താണ്‍ ഈ തല വാചകം എന്ന് ചൊദിച്ചപ്പോഴാണു അത് കൂടി വിശദീകരിക്കണമെന്നു തോന്നിയത്...
കാര്യം മനസ്സിലാക്കതെ എന്തും വെറുതെ പകര്‍ത്തി വയ്ക്കുന്ന പരിപാടിയ്ക്കാണ്‍ ഈച്ചക്കോപ്പി എന്നു പറയുക... അതിനു പിന്നിലെ കഥ എന്താണെന്നു വച്ചാല്‍.... ഒരു വിദ്വന്‍ പകര്‍ത്തി എഴുതാന്‍ വാങ്ങിയ നോട്ടില്‍ അബ്ദ്ധവശാല്‍ കുടുങ്ങി ചത്ത്പോയ ഒരു ഈച്ച ഉന്ടായിരുന്നു... ഇതു കണ്ട കക്ഷി തന്റെ നോട്ടിലും ഒരു ഈച്ചയെ പിടിച്ച് ഒട്ടിച്ച് വച്ചു എന്നാണ്‍ കഥ... ഇനി കൂടുതല്‍ വിശദീകരിക്കേണ്ട എന്നു തൊന്നുന്നു....

പ്രണയം

അറിയില്ലായിരുന്നു എനിക്ക്‌
പ്രണയമെന്ന വികാരമെന്തെന്ന്‌...
പിന്നീടൊരുനാള്‍ പ്രണയത്തെ ഞാന്‍ കണ്ടു
അതവളുടെ കണ്‍ കോണുകളിലായിരുന്നു..
ആ കൃഷ്ണമണികളില്‍ പ്രതിഫലിച്ചിരുന്നത്‌
പ്രണയത്തിന്റെ വര്‍ണ്ണക്കൂട്ടുകളായിരുന്നു..
പിന്നെയവളിലൂടെ ഞാന്‍ സ്വരം കേട്ടു
ശ്രവണ മധുരമാം പ്രണയത്തിന്‍ സ്വരം
പ്രണയത്തിന്‍ രുചിഭേദങ്ങളെന്നെ പഠിപ്പിച്ചതാകട്ടേ..
ആ പവിഴാധരങ്ങളും...
പ്രണയത്തിന്റെ ചൂടു ഞാനറിഞ്ഞൂ...
ആ മാറിലൊട്ടിക്കിടന്ന ഓരോ നിമിഷവും..
പ്രണയത്തിന്റെ ഓരോ സൂക്ഷ്മ ഭാവങ്ങളുംഞാന്‍
തൊട്ടറിഞ്ഞതവളില്‍ നിന്നായിരുന്നു...
അവളില്‍ നിന്നു മാത്രം..
ആദ്യമായും....ഒരു പക്ഷേ അവസാനമായും...

ഇന്നോ... എല്ലം കലങ്ങി മറിഞ്ഞിരിക്കുന്നു...
ഇന്നെനിക്കു പ്രണയമെന്നാല്‍ വെറും ശൂന്യത മാത്രം...
അവളില്ലിന്ന്‌..
പ്രണയ നിലാവ്‌ പരത്തിയെന്‍ ചാരെ..
തിരികെ വരുമെന്ന പ്രതീക്ഷകള്‍...
അതുമിന്നസ്തമിച്ചിരിക്കുന്നു...
ഇന്നാത്മാര്‍ത്ഥമായി ഞാനാഗ്രഹിക്കയാണ്‌
പ്രണയമെന്തെന്നറിയാതിരുന്നെങ്കില്‍

Wednesday, January 23, 2008

മൊബൈല്‍ മധുവിധു..

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഇന്നവളെന്റേതായി... എന്‍റേതു മാത്രം.... അതെ ഇനി ഞങ്ങളുടെ മധുവിധു നാളുകളാണ്‌......

ഇന്നത്തെ ഈ ദിവസത്തിലേക്കെത്തിപ്പെടുന്നതിനു മുന്നേ നടന്ന സംഭവങ്ങളിലേക്ക്‌ ഒരു നിമിഷം എന്റെ മനസ്സ്‌ ഊളിയിട്ടിറങ്ങി..... പലരും പലരീതിയിലും എന്നെ നിര്‍ബന്ധിച്ചുവെങ്കിലും എനിക്കതിന്റെ ആവശ്യകത തോന്നിയിരുന്നില്ല എന്നുള്ളതാണു സത്യം..അതു കൊണ്ടാകാം ഇതു ഇത്രത്തോളം നീണ്ടു പോയത്‌....പ്രായോഗികതാ വാദം മുഖമുദ്രയാക്കിയ ഇന്നത്തെ തലമുറയിലെ ഒരംഗമായ ഞാന്‍ ഇതില്‍ നിന്നൊഴിവാകാന്‍ കാരണങ്ങള്‍ ഒരുപാട്‌ കണ്ടിരുന്നു...എന്നേലും ഒരു ദിവസം പിടികൊടുക്കേണ്ടി വരുമെന്നറിയാമായിരുന്നു....എങ്കിലും ലാഭ നഷ്ടങ്ങളുടെ കണക്കെടുത്ത ഞാന്‍ എത്രയും നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യപ്പെട്ടതു നിങ്ങളില്‍ പലര്‍ക്കും ഒരത്ഭുതമാകാന്‍ വഴിയില്ല....
ഒരുവളെ സ്വന്തമാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല പക്ഷേ...പിന്നീടു വരുന്ന സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി കൂടിയാകാതെ ....... അതിലൊന്നും വലിയ കാര്യമില്ല ഒക്കെയങ്ങു നടന്നു പോകും... അമ്മയുടെ വാക്കുകള്‍...നിന്നെയൊന്നു കണ്ടുകിട്ടാന്‍ തന്നെ പ്രയാസമാണിപ്പോള്‍...ഒന്നുമില്ലേലും നീ എവിടെയുണ്ടെന്നെകിലും എനിക്കവളെ വിളിച്ചു ചോദിക്കാല്ലോ ...ഞാന്‍ കൂടി സഹായിക്കാം...പൈസയെക്കുറിച്ചോര്‍ത്ത്‌ നീ അധികം വിഷമിക്കേണ്ട.. എന്നച്ഛന്‍ ....

ഒടുവില്‍ ഞാനുമതു തീരുമാനിച്ചു...അപ്പോഴാണു പുതിയ പ്രശ്നങ്ങള്‍......കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്നാണല്ലോ പ്രമാണം....ഒന്നൊക്കുമ്പോ മറ്റൊന്നു ശരിയാവില്ല...മനസ്സിനിനങ്ങിയ ഒരുവളെ കണ്ടെത്തുമ്പോള്‍ സാമ്പത്തികം ശരിയാകില്ല...സ്വന്തം സ്ഥിതിക്ക്‌ ഒത്ത്‌ വരുമ്പോള്‍ മനസ്സിനു പിടിക്കില്ല... എന്തായിരുന്നു പുകില്‍...ഒന്നും പ്രയാതിരിക്കുകാ ഭേദം...എത്രയൊ പേരെക്കണ്ടു നിഷ്ക്കരുണം തള്ളിക്കളഞ്ഞു...ഒടുവില്‍ ഒരു കാര്യം മനസിലായി... എല്ലാം ഒത്തു ഒന്നിനേം കിട്ടില്ലാ...അവസാനം അവസാനം ഓരോന്നു കാണുമ്പോ മുന്‍പു കണ്ടതൊക്കെ ഇതിലും എത്രയോ നല്ലതായിരുന്നു എന്ന തോന്നല്‍..
ആകെ മനുഷ്യനു ഭ്രാന്തെടുക്കുന്ന അവസ്ഥ..അങ്ങനെയിരിക്കുമ്പോഴാണു ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇവളെക്കുറിച്ചു പറയുന്നത്‌...ഒതുങ്ങിയ രൂപം, നല്ല സൌന്ദര്യം എന്നു വേണ്ടാ അവനൊരുപാടു വാചാലനായി...ഒടുവില്‍ അവന്റെ ഉറപ്പും... നിന്റെ സാമ്പത്തിക സ്ഥിക്കു തീര്‍ത്തും യോജിക്കും...കേട്ടപ്പോള്‍ തന്നെ ഞാന്‍ ഏതാണ്ടുറപ്പിച്ചു...പിന്നെ കാണുക എന്ന ചടങ്ങ്‌... ഇനി അധികം വിസ്തരിച്ചു ഞാന്‍ ബോറടിപ്പിക്കുന്നില്ല...ഇന്നുച്ചക്കു മുന്നേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അവളെന്റേതായി..... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ സ്വന്തമാക്കി...

................. ഫോണെടുക്കെടാ........ഫോ...ണെടുക്കെടാ........എടാ ഫോണെടുക്കെടാ.... സംശയിയ്ക്കണ്ട....ഇതവളുടെ വിളിയാ....ഇതാ ഞാന്‍ പറഞ്ഞതു...ഇതൊരു ശല്യമാണെന്നു....ഇനി ഇങ്ങനെ ആരേലും ഒക്കെ വിളിച്ചോണ്ടിരിക്കും..ഇതില്ലാതിരുന്നപ്പോള്‍ ഈ വക യാതൊരു ശല്യങ്ങളും ഇല്ലാരുന്നു..

ഉം ഇനി സഹിച്ചെങ്കിലല്ലേ പറ്റൂ...അതേ ഞാന്‍ വങ്ങിയ മൊബൈലില്‍ കടക്കാരന്‍ സ്നേഹപൂര്‍വം പകര്‍ത്തി തന്ന റിംഗ്‌ ടോണാ ആ കേള്‍ക്കുന്നതു....അപ്പോ ആ വിളിക്കുത്തരം പറഞ്ഞു കൊണ്ടു ഞങ്ങളുടെ - എന്റേയും എന്റെ പുതിയ കൂട്ടുകാരിയായാ ഈ മൊബൈല്‍ സുന്ദരിയുടെയും - മധുവിധു ഇവിടെ തുടങ്ങട്ടേ...പിന്നീടു കാണാം..അഥവാ വിളിക്കുമ്പോള്‍ ഞാന്‍ തിരക്കിലാണെന്നു കിളിമൊഴി കേട്ടാല്‍ മനസിലാക്കുമല്ലോ... ഞാന്‍ മധുവിധുത്തിരക്കിലാണെന്നു...

Tuesday, January 22, 2008

കവിത - കാക്കപ്പുള്ളി

മായുന്നില്ലെന്‍ മനസ്സില്‍ നിന്നാ രൂപം...
വെളുത്തു കൊലുന്നെനെയുള്ളൊരാ
പട്ടു പാവാടക്കാരിയുടെ ...
ദൃഷ്ടി ദോഷമകറ്റാനൊരമ്മ തന്‍ കുഞ്ഞിന്റെ
കവിളില്‍ കോറിയിട്ടതു പോലുള്ളൊരാ
കാക്കപ്പുള്ളിയിലാണെന്‍ കണ്ണാദ്യമുടക്കിയത്‌..
വേറിട്ടൊന്നായ്‌ തോന്നി നിന്‍ ചിരിയും കൊഞ്ചലുകളും
തിരികെ വീട്ടിലെത്തിയിട്ടുമെന്റെ മനസ്സിന്റെയൊരു
കോണിലിരുന്നാ കാക്കപ്പുള്ളി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
കാലമേറെ കടന്നു പോയിയേറെയകലെയാണു ഞാനുമിന്നാ
പുസ്തക സഞ്ചിയും തൂക്കി പുഞ്ചിരിയോടെ നടന്നൊരാ കുട്ടിയില്‍ നിന്നും
പ്രായമൊരുപക്ഷേ പരിധിയിട്ടിരിക്കാം
നമ്മുടെയാ സുന്ദരമാം ബാല്യകാലത്തിന്ന്‌...
അറിയുക നീയാ കാക്കപ്പുള്ളിയെന്നും
മധുരമുള്ളൊരു പുഞ്ചിരി സമ്മാനിച്ചിരുന്നെനിക്കായ്‌

ഞെട്ടിത്തരിച്ചുപോയിന്നലെ
ഞാന്‍ നിന്നെ കണ്ടൊരാ മാത്രയില്‍ !!
തിരിച്ചറിഞ്ഞു ഞാനൊരിക്കലും
പ്രതീക്ഷിക്കാതിരുന്നൊരാ സത്യം
അപ്രത്യക്ഷമായിരിക്കുന്നാ മുഖത്തു നിന്നും
ഒളി ചിന്നി നിന്നൊരാ കാക്കപ്പുള്ളി...

മടിച്ചു കൊണ്ടുള്ളെന്‍ ചോദ്യത്തിന്‌
ഉത്തരമായ്‌ പറഞ്ഞു നീയാക്കഥ
സൌന്ദര്യമേറ്റാനായ്‌ ചെയ്തൊരാ ... ശസ്ത്രക്രിയ തന്‍ കഥ...
ഞാനെന്റെ സ്വകാര്യ നിമിഷങ്ങളില്‍ താലോലിച്ചിരുന്നൊരാ
കാക്കപ്പുള്ളി തന്‍ പ്രാണനെടുത്ത കഥ...
കഥ കേട്ടു ഞെട്ടിയുണര്‍ന്നെണീറ്റ ഞാന്‍
അറിഞ്ഞതും മറ്റൊരു ദുസ്വപ്നം മാത്രം...
എങ്കിലുമോരോ നിമിഷവുമെന്നെ
അലട്ടുകയായിരുന്നെന്തോ ഒരസ്വസ്ഥത..
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു വിഭ്രാന്തിയൊടെ
ഓടിയെത്തിയന്നും ഞാനെന്‍ കലാലയ വാതിലില്‍
എത്തിച്ചേര്‍ന്നിരുന്നില്ല നീയപ്പൊഴും...
പരതുകയായിരുന്നെന്‍ കണ്ണുകള്‍ നിനക്കായ്‌..
മിടിക്കുകയായിരുന്നെന്‍ ഹൃദയമാ കാക്കപ്പുള്ളിയെയോര്‍ത്ത്‌...
ഉതിര്‍ന്നുവോ ഒരു ദീര്‍ഘനിശ്വാസം..
പൊടുന്നനെ നിന്‍ സ്വരം കേട്ടു തിരിഞ്ഞൊരെന്നില്‍ നിന്നും
കാരണമാ കാക്കപ്പുള്ളി ഞാന്‍ കണ്ടു..
ചിരിച്ചു കൊണ്ടെന്നെ നോക്കി നിന്‍ മുഖത്തായ്‌..
പതിവില്‍ നിന്നു വ്യതസ്തമായിരുന്നതൊരു
കുസൃതിച്ചിരിയായിരുന്നെന്നു മാത്രം...

Monday, January 21, 2008

കവിത - അമ്മ

അമ്മതന്‍ സ്നേഹം അമ്മിഞ്ഞയായ്‌ നുകരാനൊരു
കൊച്ചു കുഞ്ഞായ്‌ വീണ്ടും ജനിച്ചുവെങ്കില്‍
ആ തോളില്‍ തല ചായ്ചാ മാറിലൊട്ടിക്കിടന്നൊരു
മധുരമാം താരാട്ടു കേട്ടുറങ്ങാന്‍ കഴിഞ്ഞുവെങ്കില്‍
അപ്പോഴെന്‍ മുടിയിഴകളിലൂടോടിയൊരാ
കൈവിരലുകളേകിയ സാന്ത്വനം
ഒരിക്കല്‍ കൂടി നുകരാനായെങ്കില്‍
ഒക്കത്തെടുത്തു നടന്നു കൊണ്ടൊരു പിടി
ചോറുരുളയെന്‍ വായിലേക്കു പകര്‍ന്നുവെങ്കില്‍
അപ്പോഴാ മൃദുലാം കൈവിരലൊന്നില്‍
മെല്ലെ കടിച്ചമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍
ആ മുഖഭാവമാസ്വദിച്ച്‌ നിഷ്കളങ്കമായ്‌
ചിരിക്കുന്നൊരാ കൊച്ചു കുട്ടിയായെങ്കില്‍
കുസൃതിക്കു സമ്മാനമായ്‌ കിട്ടിയൊരാ അടികളും
പിന്നീടാശ്വസിപ്പിച്ചേകിയൊരുനൂറുമ്മകളും
ഒരു സ്വപ്നത്തിലെങ്കില്ലും പുനര്‍ജ്ജനിച്ചെങ്കില്‍
എന്നോര്‍മകളുറങ്ങുന്നൊരാ ഗ്രാമീണ വഴികളിലും
പാടത്തും പറമ്പുകളിലും
ആ കൈയില്‍ തൂങ്ങിയാടി നടക്കാന്‍ കഴിഞ്ഞുവെങ്കില്‍

ഒക്കെയും പാഴ്മോഹങ്ങളാകാം
പക്ഷെ എന്നമ്മ തന്‍ മുന്നില്‍
ഞാനെന്നുമൊരു കൊച്ചു കുഞ്ഞെന്നാശ്വസിക്കട്ടെ ഞാന്‍

Sunday, January 20, 2008

കവിത - ഇന്നിന്റെ പ്രതീകം

പണ്ട്‌ പലരും പരഞ്ഞിരുന്നെന്നോര്‍മശക്തിയപാരമെന്ന്‌
ചിലപ്പോഴെങ്കിലും സന്തോഷിച്ചു ഞാനുമുള്ളിലെന്‍ കഴിവോര്‍ത്ത്‌..... നിനച്ചില്ലൊരിക്കലുമതൊരു ഭാരമാവുമെന്നെന്‍ ജീവിതത്തില്‍....
മനസിലാക്കുന്നിന്നു ഞാന്‍ മറവിയുമൊരനുഗ്രഹം ...
കണ്ണിന്‍ മഹത്വമറിയാന്‍ കഴിയുന്നതു കണ്ണില്ലാത്തവനെന്നു പഴമൊഴി..
ഇന്നു ചിലതു കാണുമ്പോഴോ.... കാഴ്ച്ചയില്ലായിരുന്നെങ്കിലെന്നാശിക്കുന്നു ഞാന്‍
കിളിനാദവുമരുവിതന്‍ കളകളവും കേട്ടാസ്വദിക്കാനേറെയവസരമേകിയീശന്‍...
ഇന്നു കേള്‍വിയും ഭാരമായ്‌ തോന്നുകയാണെനിക്ക്‌...
നാണിപ്പിക്കുന്ന വാര്‍ത്തകളും കൊല്ലും കൊലയുമല്ലാതെ...
മറ്റൊന്നുമലയ്ക്കുന്നില്ലെന്‍ കര്‍ണപുടങ്ങളില്‍...

അല്ല സത്യമതല്ല....
മാറിയിരിക്കുന്നു ഞാന്‍... ശീലിച്ചു ഞാനിന്ന്‌ മറക്കാന്‍...
അതുമല്ലെങ്കില്‍ മറന്നതായഭിനയിക്കാന്‍.. അതും മറക്കേണ്ടതു മാത്രം...
പഠിച്ചു ഞാനിന്നു പലതും കണ്ടില്ലെന്നു നടിക്കുവാന്‍...
കരുതി ഞാനൊരു കരിങ്കണ്ണട കൈയിലെപ്പോഴും
അന്യരറിയാതിരിക്കുവാനെണ്റ്റെ ദൃഷ്ടി പോകുന്ന വഴികളെ..
കേള്‍ക്കുന്നില്ലിന്നു ഞാനൊന്നുമേ കാതടപ്പിക്കുന്നൊച്ച കാരണം...
കൈമുതലാക്കിയാ വിദ്യ ഞാനിന്ന്‌.. വേണ്ടതു മാത്രമാ ഒച്ചയില്‍ നിന്നും വെര്‍തിരിക്കാന്‍ അറിയുന്നു ഞാനുമൊരംഗമാണ്‌
സ്വാര്‍ത്ഥാത കൈമുതലാക്കിയയിന്നിന്റെ യുവ സമൂഹത്തിലെ...

Saturday, January 19, 2008

കവിത - ആത്മ നൊമ്പരങ്ങള്‍...

അരുതാത്തതാണെങ്കിലുമൊന്നു ചോദിച്ചോട്ടേ സഖീ
നിന്നെയൊഴിവാക്കി ഞാന്‍ മറ്റൊരുവളോടു സംസാരിച്ചു തുടങ്ങിയപ്പോഴുള്ള
നിന്റെ അസഹിഷ്ണുതയാര്‍ന്ന നോട്ടവും....
പിന്നീടു മിണ്ടിത്തുടങ്ങിയപ്പൊഴുണ്ടായ മറയ്ക്കാന്‍ കഴിയാതിരുന്ന പരിഭ്രമവും
പിന്നീടെപ്പോഴോ അലിഞ്ഞില്ലാതായ വാക്കുകളിലെ ഔപചാരികതയും
ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചോരോ
നിമിഷവുമാസ്വദിച്ചൊരാ കലാലയ ജീവിതവും
ഇപ്പോഴുമോര്‍മയിലോടിയെത്താറുണ്ടോ ?...
ഇന്നത്തെ തിരക്കിനിടയിലൊരു പക്ഷേ
നീ എല്ലാം മറന്നിട്ടുണ്ടാകാം സഖീ
എങ്കിലുമൊന്നു പറഞ്ഞൊട്ടെ ഞാന്‍
പങ്കു വച്ചൊരാ സ്വപ്നങ്ങളും...
പൊലിഞ്ഞു പോയൊരാ സുന്ദര നിമിഷങ്ങളും
നീയെന്റെ ചുണ്ടിലര്‍പ്പിച്ച പിറന്നാള്‍ സമ്മാനവും
ചില ദുര്‍ബല നിമിഷങ്ങളില്‍
മനപ്പൂര്‍വം നമ്മള്‍ മറന്ന
സ്വയമേര്‍പ്പെടുത്തിയ വിലക്കുകളും
മറക്കുവാനേറെ ശ്രമിച്ചു ഞാന്‍
മറന്നുവെന്നു സ്വയം പറഞ്ഞാശ്വസിച്ചു..പക്ഷേ
ഇന്നുമെന്നുള്ളിലുയരുന്ന തേങ്ങലറിയുന്നുവോ നീ?
അറിയരുതു നീ............
അറിയാന്‍ പാടില്ലൊരിയ്ക്കലും..
കാരണമാനൊമ്പരങ്ങളിന്നെന്റേതു മാത്രമാകണമെന്നാണെന്നാഗ്രഹം

Friday, January 18, 2008

മുഖവുര

Dear friends...
This is for all those who do not know Malayalam language as such or for those who r yet to understand how to install Malayalam font.... I'm really sorry to say that u reached a blog which is in Malayalam and u r not really going to get anything from here, if u r in one of the above categories.

I do believe that mother tongue is the most powerful language to express ones thoughts and emotions.... though I don't believe that I'm really rich in vocabulary or talented enough to give u great literal content. For all those who believe that installing Malayalam font is a big hurdle to cross I request u to google the querry and get links to install the font. I'm sure the net is rich in content which can help u to do it so easily. Once u hav done that .... I hope u'll never have to repent about the decision, as there are numerous blogs and sites in Malayalam, which will be a feast to one who really luv Malayalam, and the his own homeland.....

Anu....

പ്രിയപ്പെട്ട സുഹ്രുത്തുക്കളെ.....
കുറെ നാളുകളായി ഒരു ബ്ലോഗ് തുടങ്ങണം എന്നു വിചാരിക്കുന്നു.....കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ....കാരണങ്ങള്‍ ചോദിക്കുനതില്‍ പ്രസക്തിയില്ല.....

എന്റെ പ്രൊഫൈലില്‍്‍ എന്നെക്കുറിച്ച് ആംഗലേയത്തില്‍ ഞാന്‍ കാച്ചിയിട്ടുണ്ട്....അതു ധാരാളം മതിയാകും എന്നു കരുതുന്നു.....

ഇതില്‍ പ്ര്‍ധാനമായും രണ്ട് ഭാഗങ്ങളാണു ഞാന്‍ ഉദ്ദേശിക്കുന്നതു....അതില്‍ ഒന്നു ഇടക്കിടെ എനിക്കു പിരികേറുമ്പോള്‍ എഴുതിപ്പിടിപ്പിക്കാറുള്ള ....കവിതകള്‍ എന്നു പറയാമോ എന്നറിയില്ല.....എന്ന് ഞാന്‍ അവകാശപ്പെടുന്ന ചില കുത്തിക്കുറിക്കലുകള്‍.....

ഇപ്പോള്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന എന്റെ സൃഷ്ടികളെ ആദ്യം തപ്പി എടുത്ത് ഇവിടിടാം.....ശേഷം എന്റെ ഭ്രാന്തന്‍ ജല്പനങ്ങളും പ്രതീക്ഷിക്കാം.....

രണ്ടാമത്തെ ഭാഗത്തില്‍ എന്റെ ചിന്താമണ്ടല്‍ത്തില്‍ ഉടലെടുക്കുന്ന എന്തും നിങ്ങള്‍ക്കു വായിക്കെണ്ടിവരും.....അല്ലാ എന്നുണ്ടേല്‍ ഇപ്പൊഴേ സ്ഥലം കാലിയാക്കുക....

പിന്നെ അഭിപ്രായങ്ങള്‍ .... നിര്‍്ദേശങ്ങള്‍......വിമര്‍്ശനം..... സമയമുള്ള ആര്‍്ക്കും സു സ്വാഗതം.....