Sunday, January 27, 2008

പ്രതീക്ഷ

കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്‍ മുഖം
ഒരു ചെറു പുഞ്ചിരിയോടല്ലതൊരിക്കലും
പ്രസന്നമാം പുഞ്ചിരി കൊണ്ടു മറച്ചൊരാ
മനസ്സിലെരിയുന്നൊരഗ്നി പര്‍വ്വതം
കണ്ടിരുന്നില്ലാരും...
കാട്ടുവാനൊട്ടാഗ്രഹിച്ചുമില്ല ഞാന്‍
ഒരു പേമാരിക്കും കഴിയില്ല ചെറുക്കുവാന്‍
എന്നുള്ളിലൊഴുകും ലാവാ പ്രവാഹം
ശ്രമിക്കേണ്ട നിങ്ങളുമെന്റെ
വേറിട്ട ഭാവം കാണാനുമറിയാനും..
അതില്‍ നിന്നുയരുന്ന തീക്കാറ്റിനെ
തടുക്കാനൊരു പക്ഷേ കഴിഞ്ഞില്ലെന്നു വരാം
അതിനു കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നു
ഒരാള്‍ക്കെങ്കിലുമെന്നു ഞാന്‍...
പ്രതീക്ഷയോടെ ഞാനേറെ കാത്തിരുന്നു
ഇന്നെന്റെയുള്ളില്‍ പ്രതീക്ഷയുടെ
തിരിനാളങ്ങളൊക്കെയും കെട്ടുപോയ്‌
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു
പ്രതീക്ഷിക്കാത്തതു പലതും
സംഭവിക്കുന്നതാണു ജീവിതമെന്ന്‌....

4 comments:

siva // ശിവ said...

ഹേയ്‌... പ്രതീക്ഷ കൈ വിടരുത്‌...

Anu said...

ഇല്ല സുഹൃത്തേ.... അവസാന വരികള്‍ വായിച്ചില്ലേ? :)

Sharu (Ansha Muneer) said...

പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുക.... നന്നായി :)

Anonymous said...

പക്ഷേ വല്ലാണ്ട്‌ പ്രതീക്ഷിച്ചാ ചെല്ലപ്പോ അപ്ര്തീക്ഷിതമായിട്ടെന്തെങ്കിലും നടക്കാനും മതി..