Monday, January 21, 2008

കവിത - അമ്മ

അമ്മതന്‍ സ്നേഹം അമ്മിഞ്ഞയായ്‌ നുകരാനൊരു
കൊച്ചു കുഞ്ഞായ്‌ വീണ്ടും ജനിച്ചുവെങ്കില്‍
ആ തോളില്‍ തല ചായ്ചാ മാറിലൊട്ടിക്കിടന്നൊരു
മധുരമാം താരാട്ടു കേട്ടുറങ്ങാന്‍ കഴിഞ്ഞുവെങ്കില്‍
അപ്പോഴെന്‍ മുടിയിഴകളിലൂടോടിയൊരാ
കൈവിരലുകളേകിയ സാന്ത്വനം
ഒരിക്കല്‍ കൂടി നുകരാനായെങ്കില്‍
ഒക്കത്തെടുത്തു നടന്നു കൊണ്ടൊരു പിടി
ചോറുരുളയെന്‍ വായിലേക്കു പകര്‍ന്നുവെങ്കില്‍
അപ്പോഴാ മൃദുലാം കൈവിരലൊന്നില്‍
മെല്ലെ കടിച്ചമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍
ആ മുഖഭാവമാസ്വദിച്ച്‌ നിഷ്കളങ്കമായ്‌
ചിരിക്കുന്നൊരാ കൊച്ചു കുട്ടിയായെങ്കില്‍
കുസൃതിക്കു സമ്മാനമായ്‌ കിട്ടിയൊരാ അടികളും
പിന്നീടാശ്വസിപ്പിച്ചേകിയൊരുനൂറുമ്മകളും
ഒരു സ്വപ്നത്തിലെങ്കില്ലും പുനര്‍ജ്ജനിച്ചെങ്കില്‍
എന്നോര്‍മകളുറങ്ങുന്നൊരാ ഗ്രാമീണ വഴികളിലും
പാടത്തും പറമ്പുകളിലും
ആ കൈയില്‍ തൂങ്ങിയാടി നടക്കാന്‍ കഴിഞ്ഞുവെങ്കില്‍

ഒക്കെയും പാഴ്മോഹങ്ങളാകാം
പക്ഷെ എന്നമ്മ തന്‍ മുന്നില്‍
ഞാനെന്നുമൊരു കൊച്ചു കുഞ്ഞെന്നാശ്വസിക്കട്ടെ ഞാന്‍

4 comments:

ബഷീർ said...

കവിത വിലയിരുത്താനും വിമര്‍ശിക്കനുമുള്ള വിവരമില്ലാത്തതിനാല്‍ ( അതിന്റെ അഹങ്കാരവുമില്ല എന്നു കൂട്ടിക്കോളൂ ) അതിനു മുതിരുന്നില്ല..
താങ്കാളെ പരിചയപ്പെടുത്തിയിടത്ത്‌ ചേര്‍ത്തിരിക്കുന്ന ആംഗലേയ വാചകങ്ങളില്‍ ചില പിശാചുകള്‍ അല്ല പിശകുകള്‍ ഉള്ളത്‌ ഉദാ: much എന്നതിനേക്കാള്‍ യോജിപ്പ്‌ more എന്നല്ലേ ? അല്ലെങ്കില്‍ വേണ്ട.. പിന്നെ luk എന്നത്‌ കൊണ്ട്‌ ഉദ്ധേശിച്ചത്‌ look തന്നെയല്ലേ.... എന്നാ ശരി... ഞാന്‍ തമിഴ്‌ നാട്ടില്‍ പോകാത്തതിനാല്‍ ഇംഗ്ലീഷ്‌ അത്ര വശമില്ല.. ക്ഷമിക്കുക...പിന്നെ.. കവിത നന്നായിട്ടുണ്ട്‌..

ശ്രീ said...

നല്ല വരികള്‍!
:)

“ഒക്കെയും പാഴ്മോഹങ്ങളാകാം
പക്ഷെ എന്നമ്മ തന്‍ മുന്നില്‍
ഞാനെന്നുമൊരു കൊച്ചു കുഞ്ഞെന്നാശ്വസിക്കട്ടെ ഞാന്‍”

Anu said...

എന്നെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല് എന്ന് അര്‍ത്ഥത്തിലാണ്‍ “there is nothing much to say" എന്നുപയോഗിച്ചത്... ‘more' എന്നെക്കുറിച്ച് ഇതു വരെ പറഞ്ഞതില്‍ നിന്നും ഇനി കൂടുതല്‍ ഒന്നും പറയാനില്ല എന്നാകില്ലേ.... എന്തായാലും താങ്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥിക്ക് അതു ‘there isn't so much' എന്നാക്കുന്നു. Luk എന്നത് Look എന്നു തന്നെയാണ്‍ ഉദ്ദേശിച്ചത്...You എന്നതു U എന്നെഴുതുമ്പോലെ ലോപിപ്പിച്ചു എന്നേ ഉള്ളൂ... സദയം ക്ഷമിക്കൂ...

CHANTHU said...

ഒരു വട്ടം കൂടിയാ......