Saturday, February 16, 2008

പ്രണയദിനം

ഒരു പ്രണയദിനം കൂടി കടന്നു പോയി
പ്രണയിനിയില്ലാത്തൊരു ദിനം കൂടി...
കിട്ടിയെനിക്കുമൊരു നൂറാശംസകള്‍
പക്ഷേ എന്തു പറയാന്‍ ഞാന്‍ മറുവാക്കായി
ഔപചാരികതയുടെ നന്ദിവാക്കുകളല്ലാതെ
ഓരോ ആശംസകളുമെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിത വഴികളില്‍ കൊഴിഞ്ഞു വീണ
സുന്ദരമാം പ്രണയ ദിനങ്ങളെക്കുറിച്ച്‌
എന്നോ നഷ്ടമായ ഒരു പ്രണയത്തെക്കുറിച്ച്‌..
ഇല്ല നഷ്ടമായത്‌ പ്രണയിനി മാത്രമാണ്‌...
പ്രണയമിന്നുമെന്നുള്ളിലിനിയും ബാക്കി...
അതേറ്റ്‌ വാങ്ങാന്‍ നീ വരില്ലൊരിക്കലുമീ ജന്‍മത്തില്‍....
കഴിയില്ല മറ്റൊരാള്‍ക്കുമതു തിരിച്ചറിയാനും...
ഇനിയഥവാ അറിഞ്ഞുവെങ്കില്‍ തന്നെ...
പങ്കിടാന്‍ ഞാനൊട്ടൊരുക്കവുമല്ല....
കാത്ത്‌ സൂക്ഷിക്കും ഞാനതടുത്ത ജന്‍മം വരേയും
അന്നെങ്കിലും നമുക്കൊന്നാകാമെന്ന പ്രതീക്ഷയോടെ...

3 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിടരാതെ കരിഞ്ഞു പോയ
സ്വപ്നങ്ങളെയും ചേറ്ത്തുപിടിച്ചു
നമുക്കു കാത്തിരിക്കാം,അല്ലെ മാഷെ..?
ജന്മാന്തരങ്ങളില് മഴയാ‍യ് പെയ്യുംവരെ…….
നന്നായിരിക്കുന്നൂ .ആശംസകള്‍ നേരുന്നൂ.
പ്രണയദിനത്തിലെ എന്റെ ഒരു പോസ്റ്റ് ദാ ഇവിടെക്കാണാം.
വാലന്റൈന്‍ സ്പേഷ്യല്‍

നജൂസ്‌ said...

അടരുവാന്‍ വയ്യ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം......

Unknown said...

കാത്ത്‌ സൂക്ഷിക്കും ഞാനതടുത്ത ജന്‍മം വരേയും
അന്നെങ്കിലും നമുക്കൊന്നാകാമെന്ന പ്രതീക്ഷയോടെ....