Tuesday, January 29, 2008

പുഞ്ചിരി

വാക്കിന്നെനിക്കു തന്നാലുമൊരിക്കലും നിന്‍
ചുണ്ടിലെ പുഞ്ചിരി മറയില്ലെന്ന്‌
കാണാന്‍ കരുത്തില്ല നിന്‍ മുഖം
നിറഞ്ഞ പുഞ്ചിരിയോടല്ലാതൊരിക്കലും
നിണമണിഞ്ഞ സൂര്യനെ കാണാന്‍ കരുത്തില്ലാതെ
മുഖം കുനിക്കുന്നൊരാ താമരയെ നീ കണ്ടിട്ടില്ലേ
വാടിത്തളര്‍ന്നൊരാ പൂമൊട്ടിന്‍ ശോകഭാവം
അറിയാന്‍ കഴിഞ്ഞില്ലേക്കാം നിനക്കെങ്കിലും
ജ്വലിക്കും സൂര്യനെക്കാണുന്ന മാത്രയില്‍
അവളില്‍ തിളങ്ങും പുഞ്ചിരിയറീയൂ... നീ
ചാരെ വരാന്‍ കഴിയില്ലിനിയൊരിക്കലുമെങ്കിലും
ദൂരെ നിന്നാ പുഞ്ചിരി കണ്ടിട്ടെങ്കിലും
എന്നുള്ളിലെ നെരിപ്പോട്‌ കെട്ടിടട്ടെ....

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

‘ന്നെരിപ്പോട്‌‘ അതിനത്രയ്ക്കു കട്ടി വേണ്ട ട്ടൊ.

siva // ശിവ said...

കവിത നന്നായി....

Sharu (Ansha Muneer) said...

നന്നായി.... :)

Anu said...

പ്രിയേ അതൊരു ടൈപ്പിങ് മിസ്റ്റേക്ക് ആണ്... ഞാ‍ന്‍ തിരുത്താം... നന്ദി ശിവാ ഷാരൂ...

ഉപാസന || Upasana said...

വാക്കിന്നെനിക്കു തന്നാലുമൊരിക്കലും നിന്‍
ചുണ്ടിലെ പുഞ്ചിരി മറയില്ലെന്ന്‌
കാണാന്‍ കരുത്തില്ല നിന്‍ മുഖം
നിറഞ്ഞ പുഞ്ചിരിയോടല്ലാതൊരിക്കലും

വരികള്‍ നല്ലത് അനു.
:)
ഉപാസന