Friday, November 7, 2008

കാറ്റ്

പടിഞ്ഞാറിന്‍ ശോണിമ മറഞ്ഞു പോയി...
ഇടനാഴികളിലിരുള്‍ നിറഞ്ഞൂ...
ഇനിയും പുലരി വരും ...
പുലരുമെങ്ങും വെളിച്ചമെങ്കിലും...
ഇരുളകലില്ലെന്നുള്ളിലൊരിയ്ക്കലും..
പോയ്‌ മറഞ്ഞില്ലേയെന്‍ വിളക്ക്‌....
ഏറെയകലെയാണിന്നവള്‍ ..എന്നില്‍ നിന്നും..
പുറത്ത്‌ വീശുന്നൊരു തണുത്ത
കാറ്റെന്‍ജാലകത്തിലൂടെത്തി നോക്കുന്നു..
കാറ്റിനൊപ്പമെത്തുന്നൊരാ മുല്ലപ്പൂമണം..
ഒരു നിമിഷമെന്‍ മുഖം അമര്‍ത്തുന്നുവോ..
നിന്‍ മുടിച്ചുരുളുകളിലേക്ക്‌..
അത്‌ പകര്‍ന്നു തന്നൊരാ ആശ്വാസത്തില്‍..
കണ്ണുകളടയ്ക്കട്ടെ ഞാന്‍ ...
സ്വപ്നത്തിലേയ്ക്ക്‌ നീയെത്തുന്നതും കാത്ത്‌...

Thursday, June 19, 2008

ആഗ്രഹം...

ശാന്ത സുന്ദരമാമാ രാത്രിയില്‍...
കൈയകള്‍ കൂടി തലയണയാക്കി ...
മച്ചിലേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ കിടന്നു..
നിദ്ര തലോടിയില്ലെന്‍ മിഴികളെ....
ചിന്തകളോരോന്നായി കടന്നു വന്നെന്‍...
മനസ്സിലപ്പോഴുമാ ആഗ്രഹം ബാക്കിയായി...
ആത്മാര്‍ത്ഥമായാഗ്രഹിച്ച്‌ പോയി ഞാന്‍...
ഇപ്പോഴവളുണ്ടായിരുന്നെങ്കിലെന്നരികില്‍...
ഇനിയുമെത്ര നാളീ ഏകാന്തത... ??
മരിയ്ക്കുന്നില്ലെന്‍ ചിന്തകളുമാഗ്രഹങ്ങളും
ഉറങ്ങാന്‍ കഴിയുന്നില്ലതുകൊണ്ട്‌ തന്നെ..
എത്രനേരം കിടന്നങ്ങനെയെന്നറിയില്ല..
ഒടുവിലന്നത്തെ സ്വപ്നത്തിലെങ്കിലും...
അവളെത്തുമെന്നാശിച്ച്‌...ഞാന്‍... ത
ലയണയും കെട്ടിപ്പിടിച്ചൊരു...
ചെറുപുഞ്ചിരിയോടെ...
മെല്ലെ വഴുതിവീണുറക്കത്തിലേയ്ക്ക്‌...

Saturday, May 24, 2008

മഴ

ഇടിയും മിന്നലുമെന്നില്‍ ഭീതി നിറച്ചു...
അധികരിപ്പിയ്ക്കുന്നെന്നിലെ ഭയത്തെ..
വീശിയടിയ്ക്കുന്നൊരാ കാറ്റില്‍...
ആടി ഉലയുന്ന മരങ്ങളൊക്കെയും..
എന്താണെന്നുള്ളിലെനിയ്ക്കറിയില്ല...
ഭയമുള്ളിലൊതുക്കി പുറത്തേക്കിറങ്ങി
ഞാനെന്‍ മനസ്സിന്‍ വാതില്‍ തുറന്ന്...
ഇറുകെയടച്ചിരുന്നു ഞാനെന്‍ കണ്ണുകള്‍...
കാതിലലയ്ക്കുന്നുവോ കാറ്റിലുലയുന്ന
മരച്ചില്ലകള്‍ തന്‍ മര്‍മരം...
ഇല്ല ശമിയ്ക്കുകയാണാ ശബ്ദകോലാഹലം..
മെല്ലെ തുറന്നൊരെന്‍ കണ്ണുകളിലേയ്ക്ക്‌..
വന്നു പതിച്ചൊരു മഴത്തുള്ളിയായ്‌...
മനോഹരമാം നിന്‍ പുഞ്ചിരി...
പിന്നീടതൊരു കുളിര്‍മഴയായ്‌...
പെയ്തിറങ്ങുകയായിരുന്നെന്‍ ഹൃത്തിലേയ്ക്ക്‌..
ആ വേനല്‍ മഴ നല്‍കുമൊരാശ്വാസത്തില്‍..
ഇറ്റുമയങ്ങിടട്ടെ ഞാന്‍ നിന്റെ മടിത്തട്ടില്‍..

Thursday, May 8, 2008

കണ്ണുകള്‍

മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു ഞാനാ കണ്ണുകളെ...
ആദ്യമെന്‍ ശ്രദ്ധ പോയതുമാ
വശ്യ സുന്ദരമാം നയനങ്ങളിലേയ്കായിരുന്നു...
എന്തായിരുന്നാ കണ്‍കോണുകളിലെ വികാരം
വ്യക്തമായിരുന്നില്ലതെന്തായാലും.. ഒറ്റ നോട്ടത്തില്‍...
ഒരുവേള ഞാന്‍ കണ്ടത്‌ പ്രണയത്തിനൊളിയെങ്കില്‍
മറ്റൊരിയ്ക്കല്‍ ഒളിയ്ക്കാന്‍ കഴിയാതിരുന്നൊരു ദുഖഭാവം
ഇനിയും ചിലപ്പോഴൊരു കുഞ്ഞിന്റെ കുറുമ്പായിരുന്നു
ഞാന്‍ ദര്‍ശിച്ചതാ കണ്‍കോണുകളില്‍...
ഇനിയും കണ്ടിട്ടില്ല ഞാനാ മിഴികള്‍ സജലമായ്‌...
അറിയില്ലെനിക്ക്‌ കരുത്തുണ്ടുവോ...
നിറഞ്ഞുകാണുവാനിത്ര സുന്ദരമാം മിഴികള്‍...
.....
എത്ര നന്നായിരുന്നേനെയെല്ലാം എനിയ്ക്കാ
കണ്ണുകളിലൂടെയറിയാന്‍ കഴിഞ്ഞുവെങ്കില്‍...

സുന്ദരമാമൊരു സമയം സ്വപ്നം കാണുന്നു ഞാന്‍
പ്രണയത്തിണ്റ്റെ വിവിധഭാവങ്ങള്‍ ഞാനാ
മിഴികളിലൂടെ തൊട്ടറിയുന്നൊരു സമയം
കുഞ്ഞു കുഞ്ഞു പിണക്കങ്ങളില്‍ നിന്‍
മിഴിക്കുമ്പിളില്‍നിറയുന്നൊരാ ആര്‍ദ്രതയും...
പെട്ടെന്നിണങ്ങിടുമ്പോള്‍ നിറഞ്ഞ കണ്ണോടെ
നിന്‍ മുഖത്ത്‌ മൊട്ടിടുന്നൊരാ പുഞ്ചിരിയും..
ലജ്ജയാല്‍ കുനിഞ്ഞ ശിരസ്സോടെ നീ
വരണമാല്യവുമായ്‌ നില്‍ക്കുമ്പോഴും
എനിക്കേറെയിഷ്ടമായ നിന്നൊളികണ്‍ ശരങ്ങളും..
ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ..
പുതു ജീവിതത്തെനൊക്കുന്നൊരാ നവ വധുവിന്‍ മിഴികളും..
പിന്നെയുമൊരമ്മയുടെ വാത്സല്യമാ കണ്ണുകളില്‍
നിറയുന്നൊരാ സുവര്‍ണ്ണ നിമിഷങ്ങളും..
സായാഹ്നത്തിലെന്‍ മിഴികള്‍ മങ്ങുന്നൊരാ വേളയില്‍..
നിന്‍ മിഴികള്‍ പകരും വെളിച്ചം
നുകര്‍ന്നു കിട്ടുന്നൊരാശ്വാസവും...
അങ്ങനെ അങ്ങനെ.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും...
നിന്റെ കണ്ണുകളിലൂടെ കാണുന്നൊരു സമയം..
അത്തരമൊരു നാള്‍ വന്നണഞ്ഞുവെങ്കിലെന്‍
ജീവിത വഴിയിലേയ്ക്ക്‌....
എങ്കിലെത്ര ഭാഗ്യവാനായിരുന്നു ഞാനും....

Thursday, May 1, 2008

ഓര്‍ക്കുട്ട്

നാട്ടിന്‍ പുറത്തെ സര്‍ക്കാര്‍ സ്കൂളിലെ ഇടനാഴികളില്‍ ആര്‍ക്കോ വേണ്ടി പരതുന്ന രണ്ടു കുഞ്ഞിക്കണ്ണുകളാണ്‌ ഇന്നും മനസ്സില്‍....സ്കൂളിലെ ഒരു സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്ന എന്നോട്‌ അവള്‍ക്കെന്തിഷ്ടം തോന്നാന്‍? ഒരു വഴിയുമില്ല അതായിരുന്നു എന്നെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം... അവളാകട്ടെ സ്കൂളിലെ താരം....കാരണങ്ങള്‍ പലതുണ്ട്‌...ആദ്യത്തേത്‌ അമ്മ സ്കൂളിലെ അധ്യാപിക...പിന്നെ അച്ഛന്‍ ഉയര്‍ന്ന സര്‍ക്കര്‍ ഉദ്യോഗസ്ഥന്‍...പിന്നെ അവളാണെങ്കില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഏറെ സമര്‍ത്ഥ....നന്നായി പാടും....പിന്നെ നൃത്തം, പ്രസംഗം തുടങ്ങി എല്ലാറ്റിലും ഒരു കൈ നോക്കാന്‍ ആവശ്യത്തിന്‌ ദൈവം കഴിവുകള്‍ നല്‍കിയിരിക്കുന്നു...
ദൈവമേ എന്തിനും നിനക്കും പക്ഷ ഭേദമുണ്ടോ?....എന്നെ മാത്രം ഇങ്ങനെ ഒരു നിര്‍ഗുണ പരബ്രഹ്മം ആക്കാന്‍ ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌? അതോ വല്ല മുജ്ജന്‍മ പാപ ഫലമോ? ഏന്തായാലും കൊള്ളാം ഉള്ളില്‍ തോന്നിയ പ്രണയം ഒന്നു പുറത്ത്‌ പറയാന്‍ കൂടി ഉള്ള അവസ്ഥയില്‍ എന്നെ നീ സൃഷ്ടിച്ചില്ലല്ലോ?.....ഇതായിരുന്നു കുട്ടിക്കാലത്തെ അവസ്ഥ... .....

പത്താം ക്ളാസ്സ്‌ കഴിഞ്ഞ സമയം അച്ഛന്‌ സ്ഥലം മാറ്റം ആയി അവളും കുടുംബവും ഏതോ ദൂരെ നാട്ടിലേക്ക്‌ പോയി എന്നറിഞ്ഞത്‌ കുറേ കഴിഞ്ഞാണ്‌. ഇത്‌ പറഞ്ഞ കൂട്ടുകാരനോട്‌ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാനുള്ള ധൈര്യമില്ലയിരുന്നു. എങ്ങാനും അവനു എന്റെ പ്രണയത്തെക്കുറിച്ച്‌ സംശയമായാലോ...ആകെ നാണക്കേടാവില്ലേ? എങ്കിലും അവളെക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാന്‍ കഴിഞ്ഞില്ല....പക്ഷേ എന്ത്‌ അറിയാന്‍... ആരോട് അന്വേഷിയ്ക്കാന്‍....എവിടെയാണെന്നോ എന്തു ചെയ്യുന്നെന്നോ ഒന്നും ഒരു രൂപവുമില്ല...മനസിലെ രൂപം മാത്രം മായാതെ ഉണ്ട്‌..

ഇതിനിടെ SSLC ഫലം വന്നു...അത്യാവശ്യം ഒരു പ്ളസ്‌ വണ്‍ പ്രവേശനം സംഘടിപ്പിക്കുവാനുള്ള മാര്‍ക്കൊക്കെ എനിക്കും കിട്ടി. പഠിച്ചിരുന്ന സ്കൂളില്‍ തന്നെ ചേരുകയും ചെയ്തു...എങ്കിലും ആരുടെയോ ഒരു കുറവ്‌...ആ ഇട നാഴികളില്‍ അവളുടെ കൊഞ്ചലുകള്‍ കേള്‍ക്കുന്നില്ല..സ്കൂളിലെ പ്രാര്‍ത്ഥനാ ഗാനത്തിലും ദേശീയ ഗാനത്തിലും എല്ലാം മറ്റാരുടെയോ സ്വരം ആണ്‌ ഞാന്‍ കേള്‍‍ക്കുന്നത്‌.. അതാകട്ടെ അവളുടെ സ്വര മാധുരിയോടടുത്തെങ്ങും എത്തുകയുമില്ല....ക്ളാസ്സില്‍ പുതിയ കുറെ പെണ്‍കുട്ടികള്‍ വേറെയുമെത്തി...ചിലരോടൊക്കെ ഒരു അടുപ്പം തോന്നതിരുന്നില്ല..പക്ഷേ അവളെപ്പോലെ മറ്റാരും എണ്റ്റെ മനസ്സില്‍ കുടിയേറിയില്ല....എന്റെ സ്വകാര്യ നിമിഷങ്ങളിലെല്ലാം ഒരു നൊമ്പരമുണര്‍ത്തി അവളുടെ ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു നിന്നു ... കാലം മുന്നോട്ട്‌ പിന്നെയും പോയി....ഇതിനിടെ പ്ളസ്‌ വണ്‍ പരീക്ഷ കഴിഞ്ഞു...എന്‍ട്രന്‍സ്‌ കടമ്പ തട്ടി വീണ്‌ ഞാന്‍ ഒരു എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്നു...അവിടെയും ഒരോ സുന്ദരിപ്പെണ്‍കുട്ടികളും എന്നില്‍ അവളുടെ ഓര്‍മകളെ ഉണര്‍ത്തുമായിരുന്നു...മനസ്സ്‌ മറ്റാര്‍ക്കും നല്‍കാന്‍ ഇതു വരെയും കഴിഞ്ഞിട്ടുമില്ല...വെറുമൊരു കൌമാര ചാപല്യമായിരുന്നില്ല് അത്‌ എന്ന് എനിയ്ക്ക് തോന്നി ത്തുടങ്ങി..പക്ഷേ എന്തു കാര്യം...എന്നും തുറന്നു പരയാന്‍ കഴിയാതിരുന്ന ഈ പ്രണയവുമായി ജീവിക്കാനോ എന്റെ വിധി...എന്തോ എനിക്കറിയില്ല...

അങ്ങനെയിരിക്കയാണ്‌ കോളേജിലെ കംപ്യൂട്ടര്‍ ലാബില്‍ വച്ചു പുതിയ സഹപാഠി ഓര്‍ക്കുട്ടിനെ പരിചയപ്പെടുത്തുന്നത്‌...ഏറെ വാചാലാനായി അവന്‍ ...ഓര്‍ക്കുട്ടിന്റെ അനന്ത സാധ്യതകളെക്കുറിച്ച്‌... തന്റെ പ്രിയ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ കാട്ടിത്തന്ന് കുറേപ്പേരെ എനിയ്ക്കും പര്രിചയപ്പെടുത്തി..പണ്ട് നാട്ടിന്‍പുറാത്തെ സ്കൂളില്‍ പഠിച്ചവര്‍ മുതല്‍ അങ്ങ് ബ്രസീലിലും മറ്റുമുള്ള പുല ബന്ധം പോലുമില്ലാത്ത കുറേപ്പേരെ വരെ......എന്റെ മനസ്സില്‍ ഒരു പുതു പ്രതീക്ഷ നാമ്പിട്ടുവോ?

ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട്‌ സൊള്ളുന്നതിനിടയിലും എന്റെ ആവശ്യപ്രകാരം ഒരു ID ഉണ്ടാക്കി തരുവാന്‍ പ്രിയ സുഹൃത്ത്‌ മറന്നില്ല. അങ്ങനെ ആദ്യമായി ഞാന്‍ ഓര്‍ക്കുട്ടിലെത്തി....വിറയ്ക്കുന്ന കൈകളോടെ ഏറെ പ്രതീക്ഷയോടെ ഞാന്‍ സെര്‍ച്ച്‌ ബോക്സില്‍ ടൈപ്പ്‌ ചെയ്തു "ലക്ഷ്മി "... അതായിരുന്നു അവളുടെ പേര്‌...എന്റെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ കാര്‍മേഘം മൂടും മാതിരി സ്ക്രീനില്‍ തെളീഞ്ഞത്‌ ഒരായിരം ലക്ഷ്മിമാര്‍.. ദേഷ്യവും സങ്കടവും ഒക്കെ തോന്നിയെങ്കിലും കൂടെ ഓര്‍മ വന്നത്‌ നമ്മുടെ ജയറാമിണ്റ്റെ പാട്ടാണ്‌..."കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..." എങ്കിലും പ്രതീക്ഷ കൈ വിട്ടില്ല ഞാന്‍... പിന്നീടുള്ള ദിവസങ്ങളില്‍ ഓര്‍ക്കുട്ട്‌ ഗവേഷണമായിരുന്നു...ഒടുവില്‍ യൂസര്‍ സെര്‍ച്ചും ഫില്‍റ്റേര്‍സും ഒക്കെ എങ്ങനെ ഉപയോഗിക്കാമെന്നും എല്ലാം മനസിലാക്കി...ഒരുപാടു പേരെ ഓര്‍കുട്ട്‌ പരിചയപ്പെടുത്തി...അതില്‍ കുറെ ലക്ഷ്മിയേയും...പക്ഷേ ഇന്നും എന്റെ ലക്ഷ്മി മാത്രം എനിക്ക്‌ പിടി തന്നിട്ടില്ല...എനിക്കുറപ്പുണ്ട്‌...ഈ പ്രൊഫൈലുകളിലൊന്നില്‍ അവള്‍ ഒളിഞ്ഞിരിപ്പുണ്ട്‌...ഇന്നല്ലെങ്കില്‍ നാളെ അവളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...പറയാന്‍ മറന്നതും മടിച്ചതുമായ ഒത്തിരി വിശേഷങ്ങള്‍ പങ്കുവെയ്കാമെന്ന ആഗ്രഹത്തോടെ....ഞാന്‍ ഇന്നും അന്വേഷണം തുടരുകയാണ്‌.....അഥവാ നീളുകയാണ്‍....എന്റെ അന്വേഷണം

Wednesday, April 16, 2008

സ്ത്രീകളും വിഷാദരോഗവും

മനസ്സ്‌ വിങ്ങിയ നിമിഷങ്ങള്‍ ഉള്ളിലുണ്ടാക്കുന്ന മുറിപ്പാടുകള്‍ അത്ര പെട്ടെന്ന്‌ മായിച്ച്‌ കളയാന്‍ പറ്റില്ല. ആ മുറിപ്പാടുകളില്‍ എന്നും ചോരമണമുണ്ടാകും.....ഇന്നു പത്രങ്ങളിലൂടെ വായിച്ചറിയുന്ന പലതും മനസാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളാണ്‌. അതു കൊണ്ടു തന്നെ സ്ഥിരമായി പത്രം വായിക്കുന്ന ഒരാള്‍ക്ക്‌ പല വാര്‍ത്തകളും നിര്‍വികാരതയോടെ വായിയ്ക്കാന്‍ കഴിയും. എങ്കിലും ഈയിടെ കണ്ട ഒരു വാര്‍ത്ത..അതാണ്‌ ഈ ലേഖനത്തിനു പിന്നിലെ പ്രചോദനം.... അതുണ്ടാക്കിയ മുറിവിനിയും ഉണങ്ങാതെ ഉള്ളില്‍ ഒരു നീറ്റലായി കിടക്കുന്നു...

പതിവു പത്രവായനയ്ക്കിടയിലാണ്‌ ഒരു കൊച്ചു കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ആ ചിത്രം കണ്ണിലുടക്കിയത്‌...ഒറ്റ നോട്ടത്തില്‍ ഒരസ്വഭാവികതയും ആ ചിത്രത്തിലില്ല. ഒരച്ഛന്‍ വാത്സല്യപൂര്‍വം കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ചിത്രം..ഒന്നു കൂടി നോക്കിയപ്പോഴാണ്‌ അതു കൂടുതല്‍ വ്യക്തമായത്‌ കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന കൈകള്‍ ഒരു പോലീസുകാരന്റേതാണ്‌ കുഞ്ഞിനെ ഉയര്‍ത്തുന്നതോ വെള്ളത്തില്‍ നിന്നും...അപകടമരണമെന്നൊര്‍ത്ത്‌ വിധിയെപ്പഴിക്കുമ്പോഴാണ്‌ അടിക്കുറിപ്പും കൂടെയുള്ള വാര്‍ത്തയും എന്നെ ഞെട്ടിച്ചു കളഞ്ഞത്‌...സ്വന്തം അമ്മ ആ പിഞ്ചു പൈതലിനെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണത്രേ...ആദ്യമെനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....എങ്ങനെ ഒരമ്മയ്ക്കിതിന്നു കഴിയും? ഒരു ദുര്‍ബല നിമിഷത്തിലൊരു പക്ഷേ കുഞ്ഞിനെ വെള്ളത്തില്‍ താഴ്ത്തിയാലും ആ കുഞ്ഞിന്റെ പിടച്ചില്‍ എങ്ങനെ ആ അമ്മ കണ്ട്‌ നില്‍ക്കും... കഠിന ഹൃദയനായ ഒരു വാടകക്കൊലയാളിയ്ക്കു പോലും ഒരു പക്ഷേ മദ്യ ലഹരിയില്‍ മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ എന്നു ഞാന്‍ വിശ്വസിക്കുന്നു....എന്തായലും ഒരമ്മയിതു ചെയ്യണമെങ്കിലവള്‍ തീര്‍ച്ചയായും നല്ല മനസികാവസ്ഥയില്‍ ആയിരിയ്ക്കില്ല...ഞാന്‍ മനസ്സിലുറച്ചു...അതേക്കുറിച്ച്‌ ഒന്നറിയാനായി പതിവു പോലെ ഇന്റെര്‍നെറ്റിനെ തന്നെ ശരണം പ്രാപിച്ചു ഞാന്‍ ... ലഭിച്ച പല വിവരങ്ങളും എനിക്കു പുതിയ അറിവുകളായിരുന്നു എന്നു മാത്രമല്ല പലരും വിശ്വസിക്കാന്‍ കൂടി മടിക്കുന്ന തരത്തിലുള്ളവയായിരുന്നു. കിട്ടിയ വിവരങ്ങളില്‍ നിന്നും വിഷാദരോഗത്തിനടിപ്പെട്ട ഒരമ്മ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ചെയ്തു പോയതാകാം ഇതെന്നു ഞാന്‍ ഊഹിക്കുന്നു... ഇതേക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ലെങ്കിലും ഞാന്‍ അന്വേഷിച്ച്‌ മനസ്സിലാക്കിയ വസ്തുതകള്‍ നിങ്ങളോടൊപ്പം പങ്കുവെയ്ക്കണമെന്നു തോന്നി...ഒരു പക്ഷേ അതു നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ വന്നേക്കവുന്ന ഒരു വിപത്തില്‍ നിന്നും രക്ഷിച്ചെങ്കിലോ..... എനിക്കോ നിങ്ങള്‍ക്കോ ഒക്കെ പിടിപെടാവുന്ന ഒരു സാധാരണ രോഗം പോലെ തന്നെ ഒന്നാണ്‌ വിഷാദ രോഗവും എന്നതാണ്‌ സത്യം.... ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആര്‍ക്കും ഇതു പിടിപെടാം...അറിയേണ്ടതതെന്തെന്നാല്‍ ശരീരത്തിന്റെ മറ്റേതു അവയവത്തെയോ വ്യവസ്ഥയെയോ ബാധിക്കുന്ന മറ്റൊരു രോഗം പോലെ ഒരു രോഗാവസ്ഥ തന്നെയാണ്‌ വിഷാദ രോഗവും. വിഷാദ രോഗം സ്ത്രീ പുരുഷ ഭേദമന്യേ കാണപ്പെടുന്നുവെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ താരതമ്യേന സ്ത്രീകളില്‍ ഇതു കൂടുതലായി കണ്ടുവരുന്നതായാണ്‌. സമൂഹികവും ശരീരികവും മാനസികവും ജീവശാസ്ത്രപരവുമായ പല കാരണങ്ങള്‍‍ കൊണ്ടും സ്ത്രീകളിലെ രോഗ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച്‌ ഇരട്ടിയോളമാണെന്നു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ശ്രദ്ധേയകരമായ മറ്റൊരു വസ്തുത ഈ അനുപാതം വര്‍ഗ വംശ ഭേദമന്യേ ലൊകത്തെല്ലായിടത്തും എതാണ്ടൊരുപോലെ കാണപ്പെടുന്നു എന്നതാണ്‌. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും ഇതില്‍ മാറ്റം വരുത്തുന്നില്ല എന്ന്‌ ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.

ആദ്യം ഈ രോഗത്തിന്റെ മൂലകാരണങ്ങളായി വൈദ്യ ശാസ്ത്രം സംശയിക്കുന്ന കാര്യങ്ങളെന്തെന്ന്‌ നോക്കാം. സംശയാതീതമായി ഒന്നോ അതിലധികമോ പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ്‌ ഈ രോഗമുണ്ടാകുന്നതെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ രംഗത്തെ ഗവേഷണങ്ങള്‍ പറയുന്നത്‌ താഴെപ്പറയുന്ന സാഹചര്യങ്ങള്‍ വിഷാദ രോഗത്തിലേക്ക്‌ നയിയ്ക്കാം എന്നാണ്‌.

1. ജീവശാസ്ത്രപരമായ കാരണങ്ങള്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. ഇതിനു തെളിവായി പറയുന്നത്‌ പ്രായപൂര്‍ത്തിയാകുന്നതിനു മുന്നെ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദ രോഗ സാധ്യത ഏതാണ്ട്‌ തുല്യമാണെങ്കിലും പ്രായപൂര്‍ത്തിയായതിനു ശേഷം ഈ സാധ്യത പെണ്‍കുട്ടികളില്‍ വര്‍ദ്ധിക്കുന്നു എന്നുള്ളതാണ്‌. ആര്‍ത്തവ വിരാമത്തിനു ശേഷവും രോഗസാധ്യത കുറയുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ത്തവം തുടങ്ങും മുന്നെയുള്ള നാളുകളിലും ആര്‍ത്തവ സമയത്തും സ്ത്രീകളിലെ മാനസിക വ്യതിയാനങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടാകുമെന്ന്‌ കരുതുന്നു. മിക്ക സ്ത്രീകളിലും ഈ അവസ്ഥ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മാറുമെങ്കിലും ചിലരിലെങ്കിലും ഇതു കൂടുതല്‍ നീണ്ട്‌ നില്‍ക്കുന്നു. മറ്റൊരു ഘട്ടം ഗര്‍ഭാവസ്ഥയും പ്രസവാനന്തര കാലയളവുമാണ്‌. ഇനിയുമൊന്ന്‌ ആര്‍ത്തവ വിരാമത്തിനു തൊട്ടു മുന്നെയുള്ള സമയം. ഇപ്പറഞ്ഞ സമയങ്ങളിലെല്ലാം തന്നെ സ്ത്രീകളില്‍ വളരെയധികം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ തന്നെ സ്ത്രീകളിലെ ജീവശാസ്ത്ര പരമായ കാരണങ്ങള്‍ വിഷാദ രോഗസാധ്യത കൂട്ടുന്നതായി വിശ്വസിക്കുന്നു.

2. സമൂഹികവും സാമ്പ്ത്തികവും സാംസ്കാരികവുമായ കാരണങ്ങള്‍
ആധുനിക സമൂഹത്തില്‍ സ്ത്രീയെ പുരുഷനു തുല്യമായി കണക്കാക്കപ്പെടുന്നു എന്നു പുറമേ പറഞ്ഞാലും ലോകത്തെല്ലായിടത്തും അസമത്വം ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നു പറയാം. ജീവിതത്തിലെ ഏതാണ്ട്‌ എലാ മേഖലകളിലും വികസിത രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഈ വിവേചനത്തിനിരയാകുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ ജോലിയോടൊപ്പം കുടുംബ കാര്യങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ കൂടുതല്‍ തലയിലേറ്റേണ്ടി വരുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീകളാണ്‌ പുരുഷന്‍മാരേക്കാള്‍ കൂടിതല്‍ ഇരയാകുന്നതും. ഇത്തരം ചുറ്റുപാടുകള്‍ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നതായി കരുതുന്നു.

ഇങ്ങനെ പലകാരണങ്ങളും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള പലസ്ത്രീകളിലും രോഗം കാണപ്പെടുന്നില്ല എന്നതാണു ശാസ്ത്ര ലോകത്തെ കുഴക്കുന്ന സത്യം. എന്നാല്‍ സ്പഷ്ടമായ മറ്റൊന്നുണ്ട്‌..... കാരണമെന്തു തന്നെയായാലും ചികിത്സ കൊണ്ട്‌ ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്‌. ഇവിടെ പ്രധാന കാര്യം രോഗം തിരിച്ചറിഞ്ഞ്‌ തക്ക സമയത്‌ ചികിത്സിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ രോഗ ലക്ഷണങ്ങള്‍ എന്തെന്ന്‌ നോക്കാം.

  • എപ്പോഴും വിഷമിച്ചിരിക്കല്‍, അനാവശ്യമായ ഉത്കണ്ഠ
  • ലൈംഗിക ബന്ധം ഉള്‍പ്പെടെ ഒന്നിലും താല്‍പര്യമില്ലായ്മ
  • പെട്ടെന്നു പ്രകോപിതയാകുന്നതും വെറുതെ കരയുന്നതും
  • എപ്പോഴും ഒരു തരം കുറ്റ ബോധം തോന്നല്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍ എന്ന വിചാരം, നിസ്സഹായയാണെന്ന തോന്നല്‍, പ്രതീക്ഷകള്‍ നഷ്ടമായ അവസ്ഥ
  • അധികരിച്ച ഉറക്കം അല്ലെങ്കില്‍ തീരെ ക്കുറച്ച്‌ മാത്രം ഉറക്കം
  • വിശപ്പില്ലായ്മയും ശരീര ഭാരം കുറയലും അല്ലെങ്കില്‍ അധികമായ വിശപ്പും ഭാരം കൂടലും
  • ആകെക്കൂടി ഒരു ഉന്‍മേഷമില്ലായ്മ
  • മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ചിന്തകള്‍, ചിലപ്പോള്‍ ആത്മഹത്യാ ശ്രമങ്ങള്‍
  • ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരവസ്ഥ, ഓര്‍മ്മക്കുറവ്‌
  • മരുന്നു കൊണ്ടൊ ചികിത്സ കൊണ്ടോ മാറാത്തതായ തലവേദനയോ, വയറുവേദനയോ, മറ്റേതെങ്കിലും ശരീരിക അസ്വസ്ഥ്യങ്ങളോ
വിശദമായ അപഗ്രഥനത്തിലൂടെ ഒരു ഡോക്ടര്‍ക്ക്‌ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നിരുന്നാലും രണ്ട്‌ ആഴ്ചയില്‍ കൂടുതല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നുവെങ്കിലും നേരത്തേ പറഞ്ഞന്‍ സാഹചര്യങ്ങളില്‍ ലക്ഷണങ്ങള്‍ ആവര്‍ത്തിച്ച്‌ കാണപ്പെടുന്നുവെങ്കിലും ചികിത്സ തേടാന്‍ മടിക്കരുത്‌.

ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ചുറ്റുപാടുകളില്‍ കാണുന്ന ഒരു പ്രധാന പ്രശ്നം ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ്‌. ഇനി അഥവാ ഇത്തരം പ്രശ്നങ്ങള്‍ സ്വയമോ അല്ലെങ്കില്‍ വീട്ടുകാരോ മനസ്സിലാക്കിയാല്‍ തന്നെ മാനസിക രോഗിയെന്നു സമൂഹം മുദ്രകുത്തുമെന്ന ഭയത്താല്‍ അതു പുറത്ത്‌ പറയാനോ ചികിത്സ തേടാനോ മടിക്കുന്നു. അതുകൊണ്ട്‌ തന്നെ പലപ്പോഴും പല സ്ത്രീകളിലും രോഗം മൂര്‍ച്ഛിക്കുകയും അതു പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. മറ്റൊന്ന്‌ മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ അല്ലെങ്കില്‍ അമ്മയുടെയോ സ്വഭാവത്തില്‍ വന്ന മാറ്റം ശരിക്കു മനസ്സിലാക്കാതെ അതിണ്റ്റെ കാരണമറിയാതെ കുറ്റപ്പെടുത്തലുകളും വഴക്കുകളും പലപ്പോഴും ഒറ്റപ്പെടുത്തലുകളും സ്ത്രീ അനുഭവിക്കേണ്ടി വരുന്നു. ഇതു കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കും ഒരു പക്ഷേ ആത്മഹത്യയിലേക്കും വരെ നയിച്ചേക്കാം. രോഗ ചികിത്സയില്‍ പ്രധാന പങ്ക്‌ വഹിക്കേണ്ടതു രോഗിയും ഡോക്ടറും ആണെങ്കിലും ഇവിടെ രോഗിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു സുപ്രധാന പങ്ക്‌ വഹിക്കന്‍ കഴിയും. സ്നേഹമസൃണമായ പെരുമാറ്റവും, ക്ഷമയോടും വിവേകത്തോടുമുള്ള പരിചരണവും ശരിയായ ചികിത്സയും അവശ്യ സമയത്ത്‌ ലഭിച്ചാല്‍ സാധാരണ നിലയിലേക്ക്‌ മടങ്ങി വരാന്‍ തീര്‍ച്ചയായും രോഗിക്ക്‌ കഴിയും. ഇനി രോഗ ചികിത്സയെക്കുറിച്ച്‌ നോക്കാം. ശരിയായ ശാരീരിക മാനസിക പരിചരണവും വൈദ്യ പരിചരണവും ആവശ്യമുള്ള ഒന്നണ്‌ വിഷാദരോഗം. സ്ഥിരമായി വ്യയാമം ചെയ്യുന്നത്‌ പല സ്ത്രീകളിലും രോഗം ഒഴിവാക്കാന്‍ സഹായിക്കുന്നതായി ക്കണുന്നു. യോഗയും ധ്യാനവും പോലെയുള്ള മാനസിക വ്യായാമങ്ങളും ഫലവത്താണെന്ന്‌ കണ്ടിട്ടുണ്ട്‌. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നിയാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടതു അടുപ്പമുള്ളവരുമായി ഇതെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ സ്വന്തം പ്രശ്നങ്ങള്‍ മറ്റൊരാളുമായി പങ്കു വെയ്ക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും ഇത്തരം പ്ര്‍ശ്നങ്ങള്‍ ഉണ്ടെന്ന്‌ തോന്നിയാല്‍ ക്ഷമയോടും സ്നേഹത്തോടും അവരോടിടപഴകുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. കൂടുതല്‍ പ്രശ്നങ്ങളിലേക്ക്‌ എത്തിപ്പെടും മുന്നെ തന്നെ അവരെ ഇതേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കുകയും ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.
വിഷാദ രോഗം സ്ത്രീ പുരുഷ ഭേദമന്യേ കാണപ്പെടുന്നുവെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ താരതമ്യേന സ്ത്രീകളില്‍ ഇതു കൂടുതലായി കണ്ടുവരുന്നതായാണ്‌. സമൂഹികവും ശരീരികവും മാനസികവും ജീവശാസ്ത്രപരവുമായ പല കാരണങ്ങല്‍ കൊണ്ടും ഷ്റ്റ്രീകളിലെ രോഗ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച്‌ ഇരട്ടിയോളമാണെന്നു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ശ്രദ്ധേയകരമായ മറ്റൊരു വസ്തുത ഈ അനുപാതം വര്‍ഗ വംശ ഭേദമന്യേ ലൊകത്തെല്ലായിടത്തും എതാണ്ടൊരുപോലെ കാണപ്പെടുന്നു എന്നതാണ്‌. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും ഇതില്‍ മാറ്റം വരുത്തുന്നില്ല എന്ന്‌ ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ആദ്യം ഈ രോഗത്തിണ്റ്റെ മൂലകാരണങ്ങളായി വൈദ്യ ശാസ്ത്രം സംശയിക്കുന്ന കാര്യങ്ങളെന്തെന്ന്‌ നോക്കാം. സംശയാതീതമായി ഒന്നോ അതിലധികമോ പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ്‍ ഈ രോഗമുണ്ടാകുന്നതെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ രംഗത്തെ ഗവേഷണങ്ങള്‍ പറയുന്നത്‌ താഴെപ്പറയുന്ന സാഹചര്യങ്ങള്‍ വിഷാദ രോഗതിലേക്ക്‌ നയിക്കാം എന്നാണ്‌. ൧. ജീവശാസ്ത്രപരമായ കാരണങ്ങള്‍ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. ഇതിനു തെളിവായി പറയുന്നത്‌ പ്രായപൂര്‍ത്തിയാകുന്നതിനു മുന്നെ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദ രോഗ സാധ്യത ഏതാണ്ട്‌ തുല്യമാണെങ്കിലും പ്രായപൂര്‍ത്തിയായതിനു ശേഷം ഈ സാധ്യത പെണ്‍കുട്ടികളില്‍ വര്‍ദ്ധിക്കുന്നു എന്നുള്ളതാണ്‌. ആര്‍ത്തവ വിരാമത്തിനു ശേഷവും രോഗസാധ്യത കുറയുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ത്തവം തുടങ്ങും മുന്നെയുള്ള നാളുകളിലും ആര്‍ത്തവ സമയത്തും സ്ത്രീകളിലെ മാനസിക വ്യതിയാനഗള്‍ നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടാകുമെന്ന്‌ കരുതുന്നു. മിക്ക സ്ത്രീകളിലും ഈ അവസ്ഥ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മാറുമെങ്കിലും ചിലരിലെങ്കിലും ഇതു കൂടുതല്‍ നീണ്ട്‌ നില്‍ക്കുന്നു. മറ്റൊരു ഘട്ടം ഗര്‍ഭാവസ്ഥയും പ്രസവാനന്തര കാലയളവുമാണ്‌. ഇനിയുമൊന്ന്‌ ആര്‍ത്തവ വിരാമത്തിനു തൊട്ടു മുന്നെയുള്ള സമയം. ഇപ്പറഞ്ഞ സമയങ്ങളിലെല്ലാം തന്നെ സ്ത്രീകളില്‍ വളരെയധികം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ തന്നെ സ്ത്രീകളിലെ ജീവശാസ്ത്ര പരമായ കാരണങ്ങള്‍ വിഷാദ രോഗസാധ്യത കൂട്ടുന്നതായി വിശ്വസിക്കുന്നു. ൨. സമൂഹികവും സാമത്തികവും സാംസ്കാരികവുമായ കാരണങ്ങള്‍ആധുനിക സമൂഹത്തില്‍ സ്ത്രീയെ പുരുഷനു തുല്യമായി കണക്കാക്കപെടുന്നു എന്നു പുറമേ പറഞ്ഞാലും ലോകത്തെല്ലായിടത്തും അസമത്വം ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നു പറയാം. ജീവിതത്തിലെ ഏതാണ്ട്‌ എലാ മേഘലകളിലും വികസിത രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഈ വിവേചനത്തിനിരയാകുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ ജോലിയോറ്റൊപ്പന്‍ കുടുംബ കാര്യങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ കൂടുതല്‍ തലയിലേറ്റേണ്ടി വരുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീകളാണ്‌ പുരുഷന്‍മാരേക്കാള്‍ കൂടിതല്‍ ഇരയാകുന്നതും. ഇത്തരം ചുറ്റുപാടുകള്‍ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നതായി കരുതുന്നു. ഇങ്ങനെ പലകാരനങ്ങളും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള പലസ്ത്രീകളിലും രോഗം കാണപ്പെടുന്നില്ല എന്നതാണു ശാസ്ത്ര ലോകത്തെ കുഴക്കുന്ന സത്യം. എന്നാല്‍ സ്പഷ്ടമായ മറ്റൊന്നുണ്ട്‌..... കാരണമെന്തു തന്നെയായാലും ചികിത്സ കൊണ്ട്‌ ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്‌. ഇവിടെ പ്രധാന കാര്യം രൊഗ്ഗം തിരിച്ചറിഞ്ഞ്‌ തക്ക സമയത്‌ ചികിത്സിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ രോഗ ലക്ഷണങ്ങള്‍ എന്തെന്ന്‌ നോക്കാം. എപ്പോഴും വിഷമിച്ചിരിക്കല്‍, അനാവശ്യമായ ഉത്കണ്ഠ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഒന്നിലും താല്‍പര്യമില്ലായ്മ പെട്ടെന്നു പ്രകോപിതയാകുന്നതും വെറുതെ കരയുന്നതും എപ്പൊഴും ഒരു തരം കുറ്റ ബോധം തോന്നല്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍ എന്ന വിചാരം, നിസ്സഹായയാണെന്ന തോന്നല്‍, പ്രതീക്ഷകള്‍ നഷ്ടമായ അവസ്ഥ അധികരിച്ച ഉറക്കം അല്ലെങ്കില്‍ തീരെ ക്കുറച്ച്‌ മാത്രം ഉറക്കം വിശപ്പില്ലായ്മയും ശരീര ഭാരം കുറയലും അല്ലെങ്കില്‍ അധികമായ വിശപ്പും ഭാരം കൂടലും ആകെക്കൂടി ഒരു ഉന്‍മേഷമില്ലായ്മ മറണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ചിന്തകള്‍, ചിലപ്പോള്‍ ആത്മഹത്യാ ശ്രമങ്ങള്‍ ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരവസ്ഥ, ഓര്‍മ്മക്കുറവ്‌ മരുന്നു കൊണ്ടൊ ചികിത്സ കൊണ്ടോ മാറാത്തതായ തലവേദനയോ, വയറുവേദനയോ, മറ്റേതെങ്കിലും ശരീരിക അസ്വസ്ഥ്യങ്ങളോ വിശദമായ അപഗ്രഥനത്തിലൂടെ ഒരു ഡോക്ടര്‍ക്ക്‌ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നിരുന്നാലും രണ്ട്‌ ആഴ്ചയില്‍ കൂടുതല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങല്‍ കാണുന്നുവെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്‌. ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ചുറ്റുപാടുകളില്‍ കാണുന്ന ഒരു പ്രധാന പ്രശ്നം ഈ രോഗം പലപ്പൊഴും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ്‌. ഇനി അഥവാ ഇത്തരം പ്രശ്നങ്ങള്‍ സ്വയമോ അല്ലെങ്കില്‍ വീട്ടുകാരോ മനസ്സിലാക്കിയാല്‍ തന്നെ മാനസിക രോഗിയെന്നു സമൂഹം മുദ്രകുത്തുമെന്ന ഭയത്താല്‍ അതു പുറത്ത്‌ പറയാനൊ ചികിത്സ തെടാനൊ മടിക്കുന്നു. അതുകൊണ്ട്‌ തന്നെ പലപ്പോഴും പല സ്ത്രീകളിലും രോഗം മൂര്‍ച്ഛിക്കുകയും അതു പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. മറ്റൊന്ന്‌ മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ അല്ലെങ്കില്‍ അമ്മയുടെയോ സ്വഭാവത്തില്‍ വന്ന മാറ്റം ശരിക്കു മനസ്സിലാക്കാതെ അതിണ്റ്റെ കാരണമറിയാതെ കുറ്റപ്പെടുത്തലുകളും വഴക്കുകളും പലപ്പോഴും ഒറ്റപ്പെടുത്തലുകളും സ്ത്രീ അനുഭവിക്കേണ്ടി വരുന്നു. ഇതു കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലെക്കും ഒരു പക്ഷേ ആത്മഹത്യയിലേക്കും വരെ നയിച്ചേക്കാം. രോഗ ചികിത്സയില്‍ പ്രധാന്‍ പങ്ക്‌ വഹിക്കേണ്ടതു രോഗിയും ഡോക്ടറും ആണെങ്കിലും ഇവിടെ രോഗിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു സുപ്രധാന്‍ പങ്ക്‌ വഹിക്കന്‍ കഴിയും. സ്നേഹമസൃണമായ പെരുമാറ്റവും, ക്ഷമയൊടും വിവേകത്തോടുമുള്ള പരിചരണവും ശരിയായ ചികിത്സയും അവശ്യ സമയത്ത്‌ ലഭിച്ചാല്‍ സാധാരണ നിലയിലേക്ക്‌ മടങ്ങി വരാന്‍ തീര്‍ച്ചയായും രോഗിക്ക്‌ കഴിയും.

ഇനി രോഗ ചികിത്സയെക്കുറിച്ച്‌ നോക്കാം. ശരിയായ ശാരീരിക മാനസിക പരിചരണവും വൈദ്യ പരിചരണവും ആവശ്യമുള്ള ഒന്നാണ്‌ വിഷാദരോഗം. സ്ഥിരമായി വ്യയാമം ചെയ്യുന്നത്‌ പല സ്ത്രീകളിലും രോഗം ഒഴിവാക്കാന്‍ സഹായിക്കുന്നതായി ക്കണുന്നു. യോഗയും ധ്യാനവും പോലെയുള്ള മാനസിക വ്യായാമങ്ങളും ഫലവത്താണെന്ന്‌ കണ്ടിട്ട്ണ്ട്‌. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നിയാല്‍ ആദ്യം നിങ്ങള്‍ ചെയ്യേതു അടുപ്പമുള്ളവരുമായി ഇതെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ സ്വന്തം പ്രശ്നങ്ങള്‍ മറ്റൊരാളുമായി പങ്കു വെയ്ക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിനിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും ഇത്തരം പ്ര്‍ശ്നങ്ങള്‍ ഉന്നെ്‌ തോന്നിയാല്‍ ക്ഷമയോടും സ്നേഹത്തോടും അവരോടിടപഴകുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. കൂടുതല്‍ പ്രശ്നങ്ങളിലേക്ക്‌ എത്തിപ്പെടും മുന്നെ തന്നെ അവരെ ഇതേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കുകയും ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.

Thursday, March 27, 2008

കവിത - മുഹൂര്‍ത്തം

ഇല്ല നീ പോയിട്ടില്ലിന്നും
ഞാനറിയുന്നെന്റെ
ഓരോ നിശ്വാസത്തിലും
നിന്നോര്‍മയുടെ ഊഷ്മളത
ഉണരുന്നു നിന്‍ സ്മരണകളുമായി
ഞനോരോ പ്രഭാതത്തിലും
ഏതിലുമെന്തിലും കാണുന്നു
ഞാനെന്നും നിന്റെ സ്നേഹ സാമീപ്യം..
ഒരിക്കലും കഴിയില്ല നിനക്കെന്നെ
വിട്ടകലുവാനീ ജന്മത്തിലും
വരും ജന്മങ്ങളിലും...
ഇനിയുമേകനല്ല ഞാന്‍
വിടരുന്ന പുഞ്ചിരിയായ്‌..
കൊഞ്ചലുകളായ്‌..
പിന്നെ ചിലപ്പോള്‍ പൊട്ടിച്ചിരികളായ്‌
പിന്നെ കുഞ്ഞു പിണക്കങ്ങളായ്‌...
കൊഴിയുന്ന മിഴി മുത്തുകളായ്‌
നിന്റെ സമീപ്യമുണ്ടിന്നുമെന്നൊടൊപ്പം
ജീവിക്കുമോരോ നിമിഷവും ഞാന്‍
നിന്നോര്‍മകളില്‍...
നിന്നടുത്തണയാനൊടുവില്‍
ഈശ്വരനെനിക്കായ്‌
നിശ്ചയിച്ചൊരാ മുഹൂര്‍ത്തം വരെയും..

Saturday, March 22, 2008

സമ്മാനം

ഇതെന്റെ ഹൃദയമാണ്‌
സ്വീകരിക്കുക നീ..
ഇല്ല തരാനെനിക്ക്‌..
മറ്റൊന്നുമമൂല്യമായതായ്‌..
സ്നേഹിക്കാന്‍ മാത്രമറിയുന്നീ
ഹൃദയമല്ലാതെ...
ആദ്യ സമാഗമം മുതലെന്‍
ഹൃത്തിലുയര്‍ന്നൊരു
കുഞ്ഞു നൊമ്പരം..
അറിയുന്നതിന്നു ഞാന്‍
മൂടി വച്ചൊരു
സുന്ദര പ്രണയത്തിന്റേതെന്ന്
ഇനിയും വയ്യ ഞാനെന്‍
മനസ്സു തുറക്കട്ടേ...
സ്നേഹിക്കുന്നു ഞാന്‍ നിന്നെ
എല്ലാ അര്‍ത്ഥത്തിലും...
ഇല്ല തരാനെനിക്ക്‌..
മറ്റൊന്നുമമൂല്യമായതായ്‌..
ഇതെന്റെ ഹൃദയമാണ്‌
സ്വീകരിച്ചാലും

Friday, March 14, 2008

ലേഖനം - ഒരു പെണ്‍കുട്ടിയുടെ പങ്കപ്പാടുകള്‍...

ഈ അടുത്ത ദിവസങ്ങളിലൊന്നില്‍ ഒരു സുഹൃത്തിനോടപ്പം യശ്വന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനെത്തിയതാണ്‌ സന്ദര്‍ഭം. ഏതാണ്ട്‌ 11 മണിയോടെ ഞങ്ങള്‍ എത്തുമ്പോള്‍ നല്ല ക്യൂ ആയിക്കഴിഞ്ഞു. അതായത്‌ സിറ്റിംഗ്‌ ക്യൂ കഴിഞ്ഞ്‌ പിന്നേയും പുറത്തേക്ക്‌ എത്തിയിരുന്നു. ഒന്നു രണ്ട്‌ ഫോമുകളുമായി ക്യൂവില്‍ ഇടം പിടിച്ച്‌ കഴിഞ്ഞാണ്‌ ഞാന്‍ നമ്മുടെ കഥാപാത്രത്തെ ശ്രദ്ധിച്ചത്‌.... ഇനി ഞാന്‍ നമ്മുടെകഥാപാത്രത്തെക്കുറിച്ച്‌ ഒന്നു വിവരിക്കാം....ഒറ്റ നോട്ടത്തില്‍ ഒരു 20-25 വയസ്സിനകത്ത്‌ പ്രായം തോന്നിക്കുന്ന ഒരു യുവതിയാണ്‌ ഞാന്‍ പറഞ്ഞ കഥാപാത്രം. കൂടെ ഒരു സുഹൃത്തുമുണ്ട്‌. മുഖത്തേക്ക്‌ നോക്കിയാല്‍ പ്രകടമായി കാണുന്ന ഒരു മൂക്കുത്തി അണിഞ്ഞിരിക്കുന്നു. ഒരു ജീന്‍സും പിന്നെ ഒരു പള്ളയുടുപ്പുമാണ്‌ വേഷം. പള്ളയുടുപ്പ്‌ എന്നു പറഞ്ഞത്‌ മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്‌ കക്ഷി ഒരഞ്ചു വര്‍ഷമെങ്കിലും മുന്നെ വാങ്ങിയതോ അല്ലെങ്കില്‍ കഴുകിക്കഴിഞ്ഞപ്പോള്‍ ചുരുങ്ങിപ്പോയതോ ആകാം ആ ഉടുപ്പ്‌. എന്തായാലും ശരി അതു ഒരു സൈഡ്‌ അവള്‍ തഴേക്ക്‌ പിടിച്ചിടുമ്പോള്‍ മറ്റേ സൈഡ്‌ പൊങ്ങി കടി പ്രദേശങ്ങള്‍ മുഴുവനും വെളിപ്പെടുതുന്നുണ്ടായിരുന്നു ആ വേഷം. ഇതു മനസ്സിലാക്കിക്കൊണ്ട്‌ തന്നെയാകണം ആ കുട്ടിയുടെ രണ്ടു കൈകളും വിശ്രമമില്ലാതെ ഉടുപ്പിന്റെ രണ്ട്‌ സൈഡുകളും പിന്നെ പിറകുവശവും വലിച്ച്‌ വലിച്ച്‌ നില്‍ക്കുന്നു. ഇടക്കിടെ തൊട്ടു പിറകില്‍ നില്‍ക്കുന്ന പുരുഷന്മാരെ സംശയദൃഷ്ട്യാ നോക്കുന്നുമുണ്ട്‌. എന്റെ നോട്ടം മുഴുവന്‍ അവളിലേക്ക്‌ കേന്ദ്രീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാരിക്ക്‌ പതിവു പോലെ അതത്ര ദഹിച്ചില്ല... അവള്‍ തന്റെ അസഹിഷ്ണുത നോക്കിലും വാക്കിലുമെല്ലാം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു...ഞാന്‍ അങ്ങനെ പതുക്കെ എന്റെ ദൃഷ്ടി മാറ്റിമറ്റുപല്‍തും സംസാരിച്ച്‌ മറ്റുള്ളവെരെയും വായിനോക്കി സമയം കൊല്ലുകയാണ്‌...ഇടയ്ക്കിടെ നമ്മുടെ കഥാപാത്ത്രത്തിലേക്കും ശ്രദ്ധ പാളുന്നുണ്ട്‌... ഇനിയാണ്‌ രസകരമായാ സംഗതി...ക്യൂ നീങ്ങി നീങ്ങി നമ്മുടെ കഥാപാത്രം സിറ്റിംഗ്‌ ക്യൂവിലെക്കെത്തി..അപ്പൊഴല്ലെ യഥാര്‍ത്ഥ പ്രശ്നം തുടങ്ങിയതു...കസേരയിലെക്കിരുന്ന അയാളുടെ ഉടുപ്പിന്റെ പിറക്‌ വശം ഉയര്‍ന്നു പൊന്തിപ്പോകുന്നു...ഇപ്പോ ഒരു കൈ പൂര്‍ണ്ണമായും പിറകിലേക്ക്‌ വിട്ട്‌ കൊടുത്ത്‌ അവള്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി...കൂടെ തൊട്ടു പിറകില്‍ ഇതൊക്കെ ആസ്വദിച്ച്‌ നില്‍ക്കുന്നവരെ പുച്ഛത്തോടെ നോക്കുന്നുമുണ്ട്‌...അപ്പോഴേക്കും ഞാന്‍ വീണ്ടും അവളിലേക്കാക്കി എന്റെ ശ്രദ്ധ മുഴുവന്‍.. ഒരു കൈയ്യുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉണ്ടായിട്ടും.. പ്രശ്നം ഇനിയും തീര്‍ന്നില്ല... ..ഒരു കസേരകളിയിലെന്ന പോലെ ആള്‍ക്കാര്‍ ക്യൂവില്‍ നീങ്ങുന്നതനുസരിച്ച്‌ കസേര മാറുകയും വേണം. ഓരോ പ്രാവശ്യം മാറുമ്പോഴും ആകെക്കൂടി ഒരു ബുദ്ധിമുട്ട്‌..ഒടുവില്‍ നീങ്ങി നീങ്ങി ഒരു ഭിത്തിയോടു ചേര്‍ന്ന ഭാഗത്തെത്തിയപ്പോഴാണ്‌ അവളുടെ കൈകള്‍ക്ക്‌ അല്‍പം വിശ്രമം കിട്ടിയത്‌...പക്ഷെ അവിടെ തന്നെ ഇരിക്കാന്‍ കഴിയില്ലല്ലോ...അപ്പൊഴാണു അവളൊരു മാര്‍ഗം കണ്ടതു...എന്നാല്‍ പിന്നെ ഒരു തൊട്ടു മുന്നിലെ ഒരു 4-5 കസേരകള്‍ ഒഴിഞ്ഞിട്ട്‌ മാറിയിരിക്കാം..അതു വരെ സമാധാനമായി ഇരിക്കാമല്ലോ...അവിടെയും കലിപ്പ്‌...പിറകില്‍ അതുവരെ എല്ലാം കണ്ടാസ്വദിച്ച്‌ നിന്ന ഒരു യുവാവിന്റെ വക ചോദ്യം...Y cant u sit in the vacant seats ma'm...cant u see the senior citizens standing at the back and cant u feel like respecting them ?? മ്മത്ത്രമോ മറ്റു 2-3 പേരു അതേറ്റു പിടിച്ചു...അല്ല അതെപ്പോഴും അങ്ങനെയാണല്ലോ...ആരാദ്യം അടിക്കും എന്നതാണാല്ലോ ചോദ്യം...ഒരടി വീണാല്‍ പിന്നെ ചറ പറാ അടിയായിരിക്കുമല്ലോ... കുഴഞ്ഞില്ലേ? കാര്യം?...ഈ സമയം ഞാന്‍ നേരത്തെ പറഞ്ഞ നമ്മുടെ കഥാപാത്രത്തോടൊപ്പമുള്ള കൂട്ടുകാരി വക ഒരു ന്യായീകരണ ശ്രമം...See man the queue is moving fast u knw and she thought of sitting after the next rotation...blah blah.. അപ്പോഴേക്കും ഒരു ജെന്റില്‍ മാന്‍ ഇടപെടുന്നു..Plz dont argue and take the vacant seat infront...plz ഒടുവില്‍ രണ്ടാളും മാറി ഇരുന്നു...ഈപ്പോള്‍ സംഗതികള്‍ കുറേക്കൂടി സുതാര്യമാണ്‌....കസേരയ്ക്കു തൊട്ടു പിറകിലായി ഒരു വലിയ ക്യൂ...പ്രായ ഭേദമന്യേ എല്ലാ മാന്യ വ്യക്തികളുടെയും നോട്ടം അങ്ങോട്ട്‌ തന്നെ...ഞാനായിട്ട്‌ കുറയ്ക്കാന്‍ പാടില്ലല്ലൊ...സുഹൃത്തിന്റെ എതിര്‍പ്പ്‌ വക വെയ്ക്കാതെ ഞാനും എല്ലാം ആസ്വദിച്ചു നിന്നു..കൂടത്തിലൊരു സംശയവും...പുള്ളിക്കാരി ഇനി നമ്മുടെ Britneyയുടെ ആരാധികയാണോ??...ഏയ്‌ ആയിരിക്കില്ലാ...ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ഷൂ ലെയ്സ്‌ പോലെയുള്ളതൊക്കെ കിട്ടുന്നുണ്ടല്ലോ...അതു പോലെ എന്തേലും കാണും...ഞാന്‍ മനസില്‍ പറഞ്ഞു...ഈ സമയം കൊണ്ട്‌ പാവം കൗണ്ടറില്‍ എത്തി ടിക്കെറ്റും വാങ്ങി പുറത്തേക്ക്‌...പോന്ന വഴിക്ക്‌ നമ്മുടെ ആ ചെറുപ്പക്കാരനെ നോക്കി എന്തൊക്കെയോ കുശു കുസുക്കുന്നുണ്ടായിരുന്നു അവള്‍....

അപ്പോ ഇനി കാര്യത്തിലേക്ക്‌ വരാം....നേരെ ചൊവ്വേ മറയേണ്ടതൊക്കെ മറയുന്ന്ന ഒരു ഡ്രസ്സ്‌ ഇട്ടു വന്നിരുന്നുവെങ്കില്‍ ഈ പങ്കപ്പാടുകള്‍ വല്ല്ലതുമുണ്ടായിരുന്നോ? ഇനി അഥവാ ഇത്തരം ഡ്രസ്സ്‌ ഇട്ട്‌ വന്നാല്‍ കാണാവുന്നതൊക്കെ ഇഷ്ടമുള്ളോരു കണ്ടോട്ടെ എന്നു വിചാരിച്ചാല്‍പ്പോരെ...ഇതൊരു മാതിരി ചുമ്മാതിരുന്ന 'ഏതാണ്ടില്‍' ചുണ്ണാമ്പിട്ട്‌ പുണ്ണാക്കി എന്ന് പറഞ്ഞ പോലെ...
അതുകൊണ്ടെന്റെ പൊന്നു സഹോദരിമാരോടൊരപേക്ഷ...മാന്യമായി വസ്ത്രം ധരിക്കുക ...അതല്ലാ ഇത്തരം വസ്ത്രധാരണ രീതികളാണ്‌ ഇഷ്ടമെങ്കില്‍...ദയവ്‌ ചെയ്തു സൗന്ദര്യാരാധകരായ എന്നെപ്പോലെയുള്ളവരുടെ നോടത്തില്‍ അസഹിഷ്ണുത തോന്നരുത്‌...

Thursday, March 13, 2008

മറുപടി

കഴിയണം നിനക്കെല്ലാം മറക്കാന്‍...
ഇനിയെന്തിനാലോചിക്കുന്നതേക്കുറിച്ച്‌??
ചിന്തിക്കുക നിന്‍ ഭാവിയെക്കുറിച്ചിനി...
വിശ്വസിക്കയിനിയെങ്കിലുമെല്ലാം നല്ലതിനെന്ന്..
പ്രതീക്ഷിക്കുക നയിക്കുമെല്ലാം നന്മയിലേക്കു മാത്രമെന്ന്
ഇനിയൊന്നാലോചിക്കൂ നഷ്ടമാര്‍ക്കാണിങ്ങനെ വേവലാതിപ്പെട്ടിട്ട്‌?
പ്രതീക്ഷകള്‍ക്കൊപ്പമെല്ലാം വരണമെന്നില്ല ജീവിതത്തില്‍...
പക്ഷേ നഷ്ടപ്പെടരുതു പ്രതീക്ഷകള്‍....
മനസ്സില്‍ നിന്നകറ്റൂ നഷ്ടമായൊരിന്നലകളേ...
ഉണ്ടാകില്ലിനിയുമൊരു തനിയാവര്‍ത്തനം...
നോക്കൂ നീ ഇനിയും വരാനുള്ള നന്മകളിലേക്ക്‌...
നാളേയിലേക്ക്‌...
സ്വയം നീറി തീര്‍ക്കനുള്ളതോ വിലപ്പെട്ട ജീവിതം?
കരുതി വച്ചിട്ടുണ്ടാമീശനിനിയും നല്ലതൊക്കെയും...
കാണണമിനിയും നിറമുള്ള സ്വപ്നങ്ങള്‍..
പോരാ ശ്രമിയ്ക്കണമൊക്കെയും യാഥര്‍ത്ഥ്യമാക്കാന്‍...
നീളുന്നിങ്ങനെ ചോദ്യങ്ങളുമുപ ചോദ്യങ്ങളും...
ഉപദേശങ്ങളുമതിലേറെ ആശംസകളും...
എന്തു പറയണം ഞാന്‍?
മറുപടിയായ്‌ വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്‌...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച്‌ വച്ചൊരാ പുഞ്ചിരി...

Tuesday, March 11, 2008

മുറിപ്പാടുകള്‍

മുഴങ്ങുന്നു കുഞ്ഞേ നിന്‍ രോദനമെന്‍ കാതില്‍
എന്നുമെപ്പോഴുമേതു നിമിഷവും
തോന്നുന്നു പലപ്പോഴുമെന്‍
കൈകളില്‍ നിന്‍ ചോര മണക്കുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനൊന്നുമേ
അറിഞ്ഞതൊക്കെയുംനിന്‍ മരണശേഷം
ഒന്നും മറയ്ക്കത്തവളായിരുന്നവള്‍
നിന്നെപ്പേറിയൊരാ മാതൃത്വം...
എങ്കിലുമിതവളെന്നോടെന്തിനു മറച്ചു വച്ചൂ
ഇന്നുമെനിക്കറിയില്ലെന്നതാണു സത്യം....
അവളുടെയുള്ളില്‍ നിന്‍ ജീവന്‍ കുരുന്നിട്ടതും..
തുടിച്ചു തുടങ്ങും മുന്നേ നിന്‍
ഹൃദയത്തെ നിശബ്ദമാക്കിയതും
പിന്നീടെന്തിനവള്‍ പറഞ്ഞെന്നോടെ-
നിക്കറിയില്ലൊക്കെയും സത്യമോ?
ഒക്കെയും കളവായിരുന്നെങ്കില്‍...
എന്നോ കണ്ടു മറക്കാന്‍ കഴിഞ്ഞൊരു
ദുസ്വപ്നമായിരുന്നെങ്കില്‍....

Sunday, March 9, 2008

ഓര്‍മ്മകള്‍

എത്രയോ നാളായ്‌ നിത്യവും
സന്ദര്‍ശിക്കുന്നു ഞാന്‍
നഗരഹൃദയത്തിലെയീ ഉദ്യാനം...
എന്നാണീ പതിവ്‌ തുടങ്ങിയത്‌..
കൃത്യമായോര്‍മ്മയില്ലെനിക്ക്‌...
പക്ഷേ തനിച്ചായിരുന്നില്ല ഞാന്‍
വന്നിരുന്നതൊരുനാളും...
ആ പതിവു തെറ്റിയിട്ട്‌ നാളേറെയായിരിക്കുന്നു...
എല്ലാം മാറിപ്പോയിരിക്കുന്നിന്ന്‌...
കിന്നരിക്കുന്ന മൈനകളെ
കാണുന്നില്ലീ പുല്‍പരപ്പില്‍..
ഒഴുകുന്നൊരാ കുഞ്ഞരുവിയുടെ
സംഗീതം നിലച്ചിരിക്കുന്നു...
പൂത്തു പൂമണം വിടര്‍ത്തി നിന്നിരുന്ന
മരങ്ങള്‍ക്കിതെന്ത്‌ പറ്റി?
ഒരിലപോലുമില്ല കാണാനിന്നതില്‍
പൂമണം പരത്തി വീശിയിരുന്നൊരാ
തെന്നലിന്നെവിടെപ്പോയ്‌ മറഞ്ഞൂ...
സ്വകാര്യ നിമിഷങ്ങളിലെന്നും
കൂട്ടായിരുന്നൊരാ ഇരിപ്പിടം കൂടി
അനാഥമായിക്കിടക്കുന്നു..
ഇന്നിവിടുത്തെ വായുവിലില്ല
നിന്‍ ചുടു നിശ്വാസത്തിന്‍ ഗന്ധം..
നിറം മങ്ങിയിരിക്കുന്നിന്നീ
ത്രിസന്ധ്യ നേരത്ത്‌ പോലുമാകാശം
നഷ്ടപെടാത്തതായൊന്നുണ്ട്‌...
എന്നോര്‍മ്മകള്‍.....നൊമ്പരം
പടര്‍ത്തിക്കൊണ്ടെന്നുള്ളില്‍...
ഇന്നും നിറഞ്ഞു നില്‍ക്കുന്നാ
സുവര്‍ണ്ണ നിമിഷങ്ങള്‍ തന്നോര്‍മ്മകള്‍
നഷ്ടപ്പെടാനുള്ളതല്ല അത്‌...
ഇനി അഥവാ ആ സുഗന്ധം കൂടി
നഷ്ടമാകുന്നൊരു നാള്‍ വന്നാല്‍ ?
അറിയുക അതെന്നെത്തന്നെ
നഷ്ടമാകുന്നൊരു ദിനമായിരിക്കും

Saturday, February 16, 2008

പ്രണയദിനം

ഒരു പ്രണയദിനം കൂടി കടന്നു പോയി
പ്രണയിനിയില്ലാത്തൊരു ദിനം കൂടി...
കിട്ടിയെനിക്കുമൊരു നൂറാശംസകള്‍
പക്ഷേ എന്തു പറയാന്‍ ഞാന്‍ മറുവാക്കായി
ഔപചാരികതയുടെ നന്ദിവാക്കുകളല്ലാതെ
ഓരോ ആശംസകളുമെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിത വഴികളില്‍ കൊഴിഞ്ഞു വീണ
സുന്ദരമാം പ്രണയ ദിനങ്ങളെക്കുറിച്ച്‌
എന്നോ നഷ്ടമായ ഒരു പ്രണയത്തെക്കുറിച്ച്‌..
ഇല്ല നഷ്ടമായത്‌ പ്രണയിനി മാത്രമാണ്‌...
പ്രണയമിന്നുമെന്നുള്ളിലിനിയും ബാക്കി...
അതേറ്റ്‌ വാങ്ങാന്‍ നീ വരില്ലൊരിക്കലുമീ ജന്‍മത്തില്‍....
കഴിയില്ല മറ്റൊരാള്‍ക്കുമതു തിരിച്ചറിയാനും...
ഇനിയഥവാ അറിഞ്ഞുവെങ്കില്‍ തന്നെ...
പങ്കിടാന്‍ ഞാനൊട്ടൊരുക്കവുമല്ല....
കാത്ത്‌ സൂക്ഷിക്കും ഞാനതടുത്ത ജന്‍മം വരേയും
അന്നെങ്കിലും നമുക്കൊന്നാകാമെന്ന പ്രതീക്ഷയോടെ...

Wednesday, February 13, 2008

സ്വാര്‍ത്ഥത

അകലെയെങ്കിലും നിന്‍ തേജസെന്നും
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരൂര്‍ജ്ജം പകരുന്നെന്നില്‍
അറിയാം നീ പകര്‍ന്നു തരുന്നൊരാ ശക്തി
നിന്നുള്ളം ജ്വലിക്കുന്നതില്‍ നിന്നുയിര്‍ക്കൊണ്ടതെന്ന്‌
എങ്കിലുമാഗ്രഹിക്കയാണെന്‍ സ്വാര്‍ത്ഥത
വരേണം നീ വീണ്ടുമെന്‍ ദളങ്ങള്‍ക്ക്‌ കരുത്തേകിടാന്‍...

വസന്തം

വരാനുണ്ടിനിയുമൊരുപാട്‌ വസന്തങ്ങള്‍
നന്നായറിയമതീ വാകപ്പൂവിന്‌
പൊയ്ക്കൊള്‍ക നീയാ വസന്തത്തില്‍
പുതു പൂക്കളും സൌഹൃദങ്ങളും തേടി
തെല്ലുമില്ലെനിക്ക്‌ വെറുപ്പോ വിദ്വേഷമോ..
പൊഴിയുന്ന പൂമണവും മധുരമേറുന്ന പൂന്തേനും നുകര്‍ന്ന്‌
സ്വയം മറന്നിരിക്കുന്നൊരാ വേളയില്‍
മാറ്റിവെയ്ക്കാനുണ്ടാകില്ല
എനിക്കായൊരു നിമിഷം പോലും
അതുമറിയാമതിലും ഖേദിക്കുന്നില്ല ഞാന്‍
വസന്തമൊരിക്കല്‍പോയി മറയും
മനസ്സിലാക്കുകയതൊരനിവാര്യത മാത്രം
തളരരുതപ്പോഴുമൊരു പ്രതിസന്ധിയിലും
കഴിയണം കൊഴിഞ്ഞൊരാ വസന്തത്തിന്‍
വര്‍ണ്ണപ്പൊലിമ കാത്ത്‌ സൂക്ഷിക്കാന്‍
നിനക്കു നിന്‍ മനസ്സിലെപ്പോഴുമെന്നും
സ്വയമറിയുക മടങ്ങിവരലുമനിവാര്യമെന്ന്‌
വന്നു ചേര്‍ന്നിടും വസന്തം
നിന്‍ പടിവാതില്‍ക്കലേക്ക്‌ വീണ്ടും
കാത്തിരിക്കുകയാ വരവിനായ്‌ പ്രതീക്ഷയോടെ..
അതുവരെയിറ്റ്‌ സാന്ത്വനമേകാന്‍
ഇവിടെയുണ്ടാകും ഞാനെന്നും നിറചിരിയോടെ
മടിയ്ക്കരുതെന്നിലേക്ക്‌ മടങ്ങി വരുവാന്‍
ഒരിറ്റ്‌ ചാരിതാര്‍ത്ഥ്യമേകിയേക്കുമെനിക്കാവരവ്‌
വരിക വീണ്ടും...... അടുത്ത വസന്തത്തില്‍ പിരിയാനായെങ്കിലും......

Saturday, February 2, 2008

ദാതാക്കളെ ആവശ്യമുണ്ട്... ബീജ ദാതാക്കളെ...

തലക്കെട്ട് കണ്ടിട്ട് ഇത് വല്ല അമേരിക്കയിലോ യൂറോപ്യന്‍ രാജ്യത്തോ ആനെന്നു കരുതിയെങ്കില്‍ തെറ്റി.... ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ ബാങ്ലൂര്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്തയാണ് ഇത്.....

ഇനി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്....

ബാംഗ്ലൂരില്‍ വളരെ നാളുകളായി പ്രവര്‍ത്തിച്ചു വരുന്ന പല ബീജ ബാങ്കുകള്‍ക്കും ആവശ്യത്തിനനുസരിച്ച് ദാതാക്കളെ കിട്ടുന്നില്ല്. അത് കൊണ്ടു തന്നെ പലപ്പോഴും ആവശ്യക്കാരെ വെറും കൈയോടെ മടക്കി വിടേണ്ടി വരുന്നു. ചില ആതുരാലയങ്ങളുടെ കണക്കുകള്‍ പ്രകാരം പുരുഷ വന്ധ്യത നേരത്തെ ഉള്ളതില്‍ നിന്നും ഒരു പാട് കൂടിയിരിക്കുന്നു. മുന്‍പ് ചികിത്സയ്ക്കയി എത്തുന്ന ദന്‍പതികളില്‍ എതാണ്ട് 30% പേര്‍ക്ക് മാത്രമേ പുരുഷ വന്ധ്യത ഒരു പ്രശ്്നമായിരുന്നുള്ളൂ....പക്ഷേ അതിപ്പോല്‍ പകുതിയില്‍ അധികം ആയിരിക്കുന്നു. ഇവരില്‍ കുറെ അധികം പേര്‍ക്കും മറ്റൊരാളുടെ ബീജം സ്വീകരിക്കുക അല്ലാതെ മാര്‍ഗമില്ലത്രെ...!! ഇങ്ങനെ വരുന്നവരില്‍ വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമേ ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കാന്‍ തയ്യാറുള്ളൂ. ഭൂരിഭാഗം ദന്‍പതികളും അഞാതനായ ഒരാളുടെ ബീജം സ്വീകരിക്കനാണത്രേ താല്പര്യപ്പെടുന്നത്.

എന്താ ഒരു സാമൂഹ്യ സേവനത്തിനു നിങ്ങളും തയ്യാറല്ലേ? ആണെങ്കില്‍ തന്നെ ചുമ്മാതങ്ങ് നടക്കില്ല.... കണ്ട അന്ടന്റേം അടകോടന്റേം ഒന്നും ആര്‍ക്കും വേണ്ട... :)

ആദ്യമായി നിങ്ങളുടെ രക്ത ഗ്രൂപ്പ്, നിറം, മുടിയുടെയും കണ്ണിന്റെയും നിറം, പിന്നെ ചിലപ്പൊ ഉയരം, തൂക്കം മറ്റ് ശാരീരിക ലക്ഷണങ്ങള്‍ ഒക്കെ നോക്കും. പിന്നെ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, ദേശം തുടങ്ങി മറ്റു പല്‍തും.....ഇതെല്ലാം കഴിഞ്ഞ് നിങ്ങളെ പരിശോധിച്ച് അരോഗ്യ സ്ത്ഥിതി ഉറപ്പു വരുത്തും.

ഒരു ലാബിലെ ഡയറക്ടറുടെ പറഞ്ഞത് ബ്രാഹ്മിണ്‍, കത്തോലിക്ക വിഭാഗത്തിലെ ആണുങ്ങള്‍ക്ക് ആവശ്യക്കാറ് കൂടുതലാണത്രേ....

ഇനി ആലോചിക്കൂ... ദാതാവാകാന്‍ വേണ്ട യോഗ്യതയുണ്ടോ എന്ന്... ഉണ്ടെങ്കില്‍ കൊടുക്കണമോ എന്ന്....

വാല്‍ക്കഷണം : ആയ കാലത്ത് സൂക്ഷിച്ച് വെയ്കാന്‍ കൊടുത്താല്‍ ആവശ്്യമുള്ളപ്പോള്‍ തരുമോ ആവൊ ?

Friday, February 1, 2008

അറിയില്ല സഖീ....

നീയരികിലെത്തുമ്പോളറിയാതെയെന്‍ മനം കുളിര്‍ക്കുന്നതെന്തേ
നിന്‍ സ്വരം മാത്രമെന്‍ കാതില്‍ കുളിര്‍കോരുമനുഭൂതിയാകുന്നതെന്തേ
നിന്‍ ചാരെയാകുമ്പോഴെന്‍ ഹൃദയതാളമുയരുന്നതെന്തേ
നിന്നോട്‌ മിണ്ടുമ്പോഴൊക്കെയും വാക്കുകളില്‍ പരിഭ്രമം നിറയുന്നതെന്തേ
ഇപ്പോഴെന്‍ സ്വപ്നങ്ങളൊക്കെയും നിറമാര്‍ന്നതാകുന്നതെന്തേ
എന്‍ സ്വകാര്യ നിമിഷങ്ങളിലൊക്കെയും നീ മാത്രമെന്‍ മനസ്സില്‍ നിറയുന്നതെന്തേ എവിടെയുമെപ്പോഴുമെന്‍ മിഴികള്‍ നിന്നെ മാത്രം തിരയുന്നതെന്തേ
ഓരോ ഫോണ്‍ വിളികളും നിന്റേതായിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതെന്തേ
അറിയില്ല പ്രിയേ എന്നുള്ളിലൊരു മോഹമുണരുകയണോ ?
അറിയില്ല സഖീയെന്നുള്ളില്‍ പ്രണയം തളിര്‍ക്കയാണോ ?

Wednesday, January 30, 2008

കാത്തിരിപ്പ്

കാത്തിരിക്കയാണു ഞാന്‍ നിനക്കായ്‌
വരാന്‍ കഴിയില്ല നിനക്കെന്നറിയാമെങ്കിലും
കഴിയില്ലെനിക്കിനിയെന്‍ മനസിന്‍ കിളിവാതില്‍
തുറക്കാനൊരിക്കലും മറ്റൊരാള്‍ക്കായ്‌
എന്റെ ജീവിതത്തിലേക്കു നീയിനിയൊരിക്കലും വരില്ലായിരിക്കാം
പക്ഷേയെന്‍ സ്വപ്നങ്ങളെയെന്നും നീ വര്‍ണാഭമാക്കുന്നുണ്ടല്ലോ
ആ സ്വപ്നങ്ങളിലെന്റെ മോഹങ്ങള്‍ക്കു നീ ചിറകുകള്‍ നല്‍കാറുണ്ടല്ലോ
അതു മാത്രം മതിയെനിക്കിനിയെന്‍ ശിഷ്ട ജീവിതത്തിലേക്കായ്‌
വരാതിരിക്കൊല്ലെയെന്‍ കിനാവിലേക്കെന്നുമൊരുപ്രാവശ്യമെങ്കിലും
അരുതാത്തതാണെന്നു മാത്രം പറയൊല്ലെയൊരിക്കലും
അതു മത്രമാണിന്നെന്‍ ജീവിതത്തിലെ കുഞ്ഞു സന്തോഷം........

Tuesday, January 29, 2008

പുഞ്ചിരി

വാക്കിന്നെനിക്കു തന്നാലുമൊരിക്കലും നിന്‍
ചുണ്ടിലെ പുഞ്ചിരി മറയില്ലെന്ന്‌
കാണാന്‍ കരുത്തില്ല നിന്‍ മുഖം
നിറഞ്ഞ പുഞ്ചിരിയോടല്ലാതൊരിക്കലും
നിണമണിഞ്ഞ സൂര്യനെ കാണാന്‍ കരുത്തില്ലാതെ
മുഖം കുനിക്കുന്നൊരാ താമരയെ നീ കണ്ടിട്ടില്ലേ
വാടിത്തളര്‍ന്നൊരാ പൂമൊട്ടിന്‍ ശോകഭാവം
അറിയാന്‍ കഴിഞ്ഞില്ലേക്കാം നിനക്കെങ്കിലും
ജ്വലിക്കും സൂര്യനെക്കാണുന്ന മാത്രയില്‍
അവളില്‍ തിളങ്ങും പുഞ്ചിരിയറീയൂ... നീ
ചാരെ വരാന്‍ കഴിയില്ലിനിയൊരിക്കലുമെങ്കിലും
ദൂരെ നിന്നാ പുഞ്ചിരി കണ്ടിട്ടെങ്കിലും
എന്നുള്ളിലെ നെരിപ്പോട്‌ കെട്ടിടട്ടെ....

Sunday, January 27, 2008

പ്രതീക്ഷ

കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്‍ മുഖം
ഒരു ചെറു പുഞ്ചിരിയോടല്ലതൊരിക്കലും
പ്രസന്നമാം പുഞ്ചിരി കൊണ്ടു മറച്ചൊരാ
മനസ്സിലെരിയുന്നൊരഗ്നി പര്‍വ്വതം
കണ്ടിരുന്നില്ലാരും...
കാട്ടുവാനൊട്ടാഗ്രഹിച്ചുമില്ല ഞാന്‍
ഒരു പേമാരിക്കും കഴിയില്ല ചെറുക്കുവാന്‍
എന്നുള്ളിലൊഴുകും ലാവാ പ്രവാഹം
ശ്രമിക്കേണ്ട നിങ്ങളുമെന്റെ
വേറിട്ട ഭാവം കാണാനുമറിയാനും..
അതില്‍ നിന്നുയരുന്ന തീക്കാറ്റിനെ
തടുക്കാനൊരു പക്ഷേ കഴിഞ്ഞില്ലെന്നു വരാം
അതിനു കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നു
ഒരാള്‍ക്കെങ്കിലുമെന്നു ഞാന്‍...
പ്രതീക്ഷയോടെ ഞാനേറെ കാത്തിരുന്നു
ഇന്നെന്റെയുള്ളില്‍ പ്രതീക്ഷയുടെ
തിരിനാളങ്ങളൊക്കെയും കെട്ടുപോയ്‌
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു
പ്രതീക്ഷിക്കാത്തതു പലതും
സംഭവിക്കുന്നതാണു ജീവിതമെന്ന്‌....

ഉറക്കം

ഇനിയുമുണര്‍ന്നില്ല ഞാന്‍
ആലസ്യത്തില്‍ നിന്നും
അതോ ഉറക്കം നടിക്കുകയോ
ഞാന്‍ മനപ്പൂര്‍വമായി?
അതാണു സത്യമപ്പോള്‍
എന്നെയാര്‍ക്കുമുണര്‍ത്താന്‍ കഴിയില്ലല്ലോ...
ഈയുറക്കത്തിലുമെനിക്കു
സ്വപ്നങ്ങള്‍കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... ?
വേണ്ട
എനിക്കുണരാതിരിക്കന്‍ കഴിഞ്ഞാല്‍ മതി....
ഒക്കെയും ദുസ്വപ്നങ്ങളായെങ്കിലോ?

Friday, January 25, 2008

ഈച്ച കോപ്പി....

ഇതാദ്യം തന്നെ പറയണമെന്നു കരുതിയിരുന്നു...
ഇപ്പോഴെങ്കിലും പറയാതിരുന്നാല്‍ ശരിയാകില്ല് എന്ന് തോന്നി....
അറിഞ്ഞു കൊണ്ട് മറ്റൊരുവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുക എന്ന് പറയുന്നത്... വളരെ നിര്‍ഭാഗ്യകരമായ സം‌ഗതിയാണ്‍...എന്നാല്‍ അതും സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു വിഭാഗം ഉണ്ട് .... അവരുടെ നിസ്സഹായത കൊണ്ടാകാം.... ഒരു പക്ഷേ ചില്‍പ്പോഴെങ്കിലും ആത്മാഭിമാനം അടിയറ വെയ്കാന്‍ ചിലര്‍ക്ക് മടീയുണ്ടാകില്ലായിരിക്കാം..... എനിക്കതു പലപ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നില്ല...... ഇന്റെര്‍നെറ്റില്‍ പ്രത്യേകിച്ച് ബ്ലോഗുകളിലിലും ഓര്‍കുട്ടിലും ഇങ്ങനെയുള്ള കുരെ സുഹൃത്തുക്കളെ കാണാന്‍ കഴിയാറുണ്ട്.... അവരെക്കുറിച്ച് എന്ത് പറയാനാണ്‍.... എന്റെ കിറുക്കുകളെല്ലാം പകര്‍്ത്താന്‍ പടറ്റ്ിയതാണെന്നോ നല്ലതാണെന്നോ ഞാനവകാശപ്പെടുന്നില്ല.... അര്‍ത്ഥ്വും ആശയവും പോലും മനസിലാക്കാതെ ഇക്കൂട്ടര്‍ എവിടെയും എന്തും പകര്‍ത്തി വയ്ക്കുന്നത്‍ കണ്ട്ിട്ടുണ്ട്... ഒരപേക്ഷ മാത്രമെയുള്ളൂ എനിക്ക്...ഇക്കൂട്ടരോട്... മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാകാന്‍ മാത്രമേ ഇതു സഹായിക്കൂ.... ദയവ് ചെയ്തു ഇതില്‍ നിന്നു പിന്തിരിയൂ....


ഈ ഈച്ച്ക്കോപ്പി എന്ന പ്രയോഗം എല്ലാവര്‍ക്കും പരിചിതമാണെന്ന് കരുതിയാണ്‍ അതു ആദ്യം വിശദീകരിക്കതിരുന്നത്. പക്ഷേ എന്റെ ഒരു സുഹൃത്ത് ഇതെന്താണ്‍ ഈ തല വാചകം എന്ന് ചൊദിച്ചപ്പോഴാണു അത് കൂടി വിശദീകരിക്കണമെന്നു തോന്നിയത്...
കാര്യം മനസ്സിലാക്കതെ എന്തും വെറുതെ പകര്‍ത്തി വയ്ക്കുന്ന പരിപാടിയ്ക്കാണ്‍ ഈച്ചക്കോപ്പി എന്നു പറയുക... അതിനു പിന്നിലെ കഥ എന്താണെന്നു വച്ചാല്‍.... ഒരു വിദ്വന്‍ പകര്‍ത്തി എഴുതാന്‍ വാങ്ങിയ നോട്ടില്‍ അബ്ദ്ധവശാല്‍ കുടുങ്ങി ചത്ത്പോയ ഒരു ഈച്ച ഉന്ടായിരുന്നു... ഇതു കണ്ട കക്ഷി തന്റെ നോട്ടിലും ഒരു ഈച്ചയെ പിടിച്ച് ഒട്ടിച്ച് വച്ചു എന്നാണ്‍ കഥ... ഇനി കൂടുതല്‍ വിശദീകരിക്കേണ്ട എന്നു തൊന്നുന്നു....

പ്രണയം

അറിയില്ലായിരുന്നു എനിക്ക്‌
പ്രണയമെന്ന വികാരമെന്തെന്ന്‌...
പിന്നീടൊരുനാള്‍ പ്രണയത്തെ ഞാന്‍ കണ്ടു
അതവളുടെ കണ്‍ കോണുകളിലായിരുന്നു..
ആ കൃഷ്ണമണികളില്‍ പ്രതിഫലിച്ചിരുന്നത്‌
പ്രണയത്തിന്റെ വര്‍ണ്ണക്കൂട്ടുകളായിരുന്നു..
പിന്നെയവളിലൂടെ ഞാന്‍ സ്വരം കേട്ടു
ശ്രവണ മധുരമാം പ്രണയത്തിന്‍ സ്വരം
പ്രണയത്തിന്‍ രുചിഭേദങ്ങളെന്നെ പഠിപ്പിച്ചതാകട്ടേ..
ആ പവിഴാധരങ്ങളും...
പ്രണയത്തിന്റെ ചൂടു ഞാനറിഞ്ഞൂ...
ആ മാറിലൊട്ടിക്കിടന്ന ഓരോ നിമിഷവും..
പ്രണയത്തിന്റെ ഓരോ സൂക്ഷ്മ ഭാവങ്ങളുംഞാന്‍
തൊട്ടറിഞ്ഞതവളില്‍ നിന്നായിരുന്നു...
അവളില്‍ നിന്നു മാത്രം..
ആദ്യമായും....ഒരു പക്ഷേ അവസാനമായും...

ഇന്നോ... എല്ലം കലങ്ങി മറിഞ്ഞിരിക്കുന്നു...
ഇന്നെനിക്കു പ്രണയമെന്നാല്‍ വെറും ശൂന്യത മാത്രം...
അവളില്ലിന്ന്‌..
പ്രണയ നിലാവ്‌ പരത്തിയെന്‍ ചാരെ..
തിരികെ വരുമെന്ന പ്രതീക്ഷകള്‍...
അതുമിന്നസ്തമിച്ചിരിക്കുന്നു...
ഇന്നാത്മാര്‍ത്ഥമായി ഞാനാഗ്രഹിക്കയാണ്‌
പ്രണയമെന്തെന്നറിയാതിരുന്നെങ്കില്‍

Wednesday, January 23, 2008

മൊബൈല്‍ മധുവിധു..

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഇന്നവളെന്റേതായി... എന്‍റേതു മാത്രം.... അതെ ഇനി ഞങ്ങളുടെ മധുവിധു നാളുകളാണ്‌......

ഇന്നത്തെ ഈ ദിവസത്തിലേക്കെത്തിപ്പെടുന്നതിനു മുന്നേ നടന്ന സംഭവങ്ങളിലേക്ക്‌ ഒരു നിമിഷം എന്റെ മനസ്സ്‌ ഊളിയിട്ടിറങ്ങി..... പലരും പലരീതിയിലും എന്നെ നിര്‍ബന്ധിച്ചുവെങ്കിലും എനിക്കതിന്റെ ആവശ്യകത തോന്നിയിരുന്നില്ല എന്നുള്ളതാണു സത്യം..അതു കൊണ്ടാകാം ഇതു ഇത്രത്തോളം നീണ്ടു പോയത്‌....പ്രായോഗികതാ വാദം മുഖമുദ്രയാക്കിയ ഇന്നത്തെ തലമുറയിലെ ഒരംഗമായ ഞാന്‍ ഇതില്‍ നിന്നൊഴിവാകാന്‍ കാരണങ്ങള്‍ ഒരുപാട്‌ കണ്ടിരുന്നു...എന്നേലും ഒരു ദിവസം പിടികൊടുക്കേണ്ടി വരുമെന്നറിയാമായിരുന്നു....എങ്കിലും ലാഭ നഷ്ടങ്ങളുടെ കണക്കെടുത്ത ഞാന്‍ എത്രയും നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യപ്പെട്ടതു നിങ്ങളില്‍ പലര്‍ക്കും ഒരത്ഭുതമാകാന്‍ വഴിയില്ല....
ഒരുവളെ സ്വന്തമാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല പക്ഷേ...പിന്നീടു വരുന്ന സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി കൂടിയാകാതെ ....... അതിലൊന്നും വലിയ കാര്യമില്ല ഒക്കെയങ്ങു നടന്നു പോകും... അമ്മയുടെ വാക്കുകള്‍...നിന്നെയൊന്നു കണ്ടുകിട്ടാന്‍ തന്നെ പ്രയാസമാണിപ്പോള്‍...ഒന്നുമില്ലേലും നീ എവിടെയുണ്ടെന്നെകിലും എനിക്കവളെ വിളിച്ചു ചോദിക്കാല്ലോ ...ഞാന്‍ കൂടി സഹായിക്കാം...പൈസയെക്കുറിച്ചോര്‍ത്ത്‌ നീ അധികം വിഷമിക്കേണ്ട.. എന്നച്ഛന്‍ ....

ഒടുവില്‍ ഞാനുമതു തീരുമാനിച്ചു...അപ്പോഴാണു പുതിയ പ്രശ്നങ്ങള്‍......കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്നാണല്ലോ പ്രമാണം....ഒന്നൊക്കുമ്പോ മറ്റൊന്നു ശരിയാവില്ല...മനസ്സിനിനങ്ങിയ ഒരുവളെ കണ്ടെത്തുമ്പോള്‍ സാമ്പത്തികം ശരിയാകില്ല...സ്വന്തം സ്ഥിതിക്ക്‌ ഒത്ത്‌ വരുമ്പോള്‍ മനസ്സിനു പിടിക്കില്ല... എന്തായിരുന്നു പുകില്‍...ഒന്നും പ്രയാതിരിക്കുകാ ഭേദം...എത്രയൊ പേരെക്കണ്ടു നിഷ്ക്കരുണം തള്ളിക്കളഞ്ഞു...ഒടുവില്‍ ഒരു കാര്യം മനസിലായി... എല്ലാം ഒത്തു ഒന്നിനേം കിട്ടില്ലാ...അവസാനം അവസാനം ഓരോന്നു കാണുമ്പോ മുന്‍പു കണ്ടതൊക്കെ ഇതിലും എത്രയോ നല്ലതായിരുന്നു എന്ന തോന്നല്‍..
ആകെ മനുഷ്യനു ഭ്രാന്തെടുക്കുന്ന അവസ്ഥ..അങ്ങനെയിരിക്കുമ്പോഴാണു ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇവളെക്കുറിച്ചു പറയുന്നത്‌...ഒതുങ്ങിയ രൂപം, നല്ല സൌന്ദര്യം എന്നു വേണ്ടാ അവനൊരുപാടു വാചാലനായി...ഒടുവില്‍ അവന്റെ ഉറപ്പും... നിന്റെ സാമ്പത്തിക സ്ഥിക്കു തീര്‍ത്തും യോജിക്കും...കേട്ടപ്പോള്‍ തന്നെ ഞാന്‍ ഏതാണ്ടുറപ്പിച്ചു...പിന്നെ കാണുക എന്ന ചടങ്ങ്‌... ഇനി അധികം വിസ്തരിച്ചു ഞാന്‍ ബോറടിപ്പിക്കുന്നില്ല...ഇന്നുച്ചക്കു മുന്നേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അവളെന്റേതായി..... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ സ്വന്തമാക്കി...

................. ഫോണെടുക്കെടാ........ഫോ...ണെടുക്കെടാ........എടാ ഫോണെടുക്കെടാ.... സംശയിയ്ക്കണ്ട....ഇതവളുടെ വിളിയാ....ഇതാ ഞാന്‍ പറഞ്ഞതു...ഇതൊരു ശല്യമാണെന്നു....ഇനി ഇങ്ങനെ ആരേലും ഒക്കെ വിളിച്ചോണ്ടിരിക്കും..ഇതില്ലാതിരുന്നപ്പോള്‍ ഈ വക യാതൊരു ശല്യങ്ങളും ഇല്ലാരുന്നു..

ഉം ഇനി സഹിച്ചെങ്കിലല്ലേ പറ്റൂ...അതേ ഞാന്‍ വങ്ങിയ മൊബൈലില്‍ കടക്കാരന്‍ സ്നേഹപൂര്‍വം പകര്‍ത്തി തന്ന റിംഗ്‌ ടോണാ ആ കേള്‍ക്കുന്നതു....അപ്പോ ആ വിളിക്കുത്തരം പറഞ്ഞു കൊണ്ടു ഞങ്ങളുടെ - എന്റേയും എന്റെ പുതിയ കൂട്ടുകാരിയായാ ഈ മൊബൈല്‍ സുന്ദരിയുടെയും - മധുവിധു ഇവിടെ തുടങ്ങട്ടേ...പിന്നീടു കാണാം..അഥവാ വിളിക്കുമ്പോള്‍ ഞാന്‍ തിരക്കിലാണെന്നു കിളിമൊഴി കേട്ടാല്‍ മനസിലാക്കുമല്ലോ... ഞാന്‍ മധുവിധുത്തിരക്കിലാണെന്നു...

Tuesday, January 22, 2008

കവിത - കാക്കപ്പുള്ളി

മായുന്നില്ലെന്‍ മനസ്സില്‍ നിന്നാ രൂപം...
വെളുത്തു കൊലുന്നെനെയുള്ളൊരാ
പട്ടു പാവാടക്കാരിയുടെ ...
ദൃഷ്ടി ദോഷമകറ്റാനൊരമ്മ തന്‍ കുഞ്ഞിന്റെ
കവിളില്‍ കോറിയിട്ടതു പോലുള്ളൊരാ
കാക്കപ്പുള്ളിയിലാണെന്‍ കണ്ണാദ്യമുടക്കിയത്‌..
വേറിട്ടൊന്നായ്‌ തോന്നി നിന്‍ ചിരിയും കൊഞ്ചലുകളും
തിരികെ വീട്ടിലെത്തിയിട്ടുമെന്റെ മനസ്സിന്റെയൊരു
കോണിലിരുന്നാ കാക്കപ്പുള്ളി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
കാലമേറെ കടന്നു പോയിയേറെയകലെയാണു ഞാനുമിന്നാ
പുസ്തക സഞ്ചിയും തൂക്കി പുഞ്ചിരിയോടെ നടന്നൊരാ കുട്ടിയില്‍ നിന്നും
പ്രായമൊരുപക്ഷേ പരിധിയിട്ടിരിക്കാം
നമ്മുടെയാ സുന്ദരമാം ബാല്യകാലത്തിന്ന്‌...
അറിയുക നീയാ കാക്കപ്പുള്ളിയെന്നും
മധുരമുള്ളൊരു പുഞ്ചിരി സമ്മാനിച്ചിരുന്നെനിക്കായ്‌

ഞെട്ടിത്തരിച്ചുപോയിന്നലെ
ഞാന്‍ നിന്നെ കണ്ടൊരാ മാത്രയില്‍ !!
തിരിച്ചറിഞ്ഞു ഞാനൊരിക്കലും
പ്രതീക്ഷിക്കാതിരുന്നൊരാ സത്യം
അപ്രത്യക്ഷമായിരിക്കുന്നാ മുഖത്തു നിന്നും
ഒളി ചിന്നി നിന്നൊരാ കാക്കപ്പുള്ളി...

മടിച്ചു കൊണ്ടുള്ളെന്‍ ചോദ്യത്തിന്‌
ഉത്തരമായ്‌ പറഞ്ഞു നീയാക്കഥ
സൌന്ദര്യമേറ്റാനായ്‌ ചെയ്തൊരാ ... ശസ്ത്രക്രിയ തന്‍ കഥ...
ഞാനെന്റെ സ്വകാര്യ നിമിഷങ്ങളില്‍ താലോലിച്ചിരുന്നൊരാ
കാക്കപ്പുള്ളി തന്‍ പ്രാണനെടുത്ത കഥ...
കഥ കേട്ടു ഞെട്ടിയുണര്‍ന്നെണീറ്റ ഞാന്‍
അറിഞ്ഞതും മറ്റൊരു ദുസ്വപ്നം മാത്രം...
എങ്കിലുമോരോ നിമിഷവുമെന്നെ
അലട്ടുകയായിരുന്നെന്തോ ഒരസ്വസ്ഥത..
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു വിഭ്രാന്തിയൊടെ
ഓടിയെത്തിയന്നും ഞാനെന്‍ കലാലയ വാതിലില്‍
എത്തിച്ചേര്‍ന്നിരുന്നില്ല നീയപ്പൊഴും...
പരതുകയായിരുന്നെന്‍ കണ്ണുകള്‍ നിനക്കായ്‌..
മിടിക്കുകയായിരുന്നെന്‍ ഹൃദയമാ കാക്കപ്പുള്ളിയെയോര്‍ത്ത്‌...
ഉതിര്‍ന്നുവോ ഒരു ദീര്‍ഘനിശ്വാസം..
പൊടുന്നനെ നിന്‍ സ്വരം കേട്ടു തിരിഞ്ഞൊരെന്നില്‍ നിന്നും
കാരണമാ കാക്കപ്പുള്ളി ഞാന്‍ കണ്ടു..
ചിരിച്ചു കൊണ്ടെന്നെ നോക്കി നിന്‍ മുഖത്തായ്‌..
പതിവില്‍ നിന്നു വ്യതസ്തമായിരുന്നതൊരു
കുസൃതിച്ചിരിയായിരുന്നെന്നു മാത്രം...

Monday, January 21, 2008

കവിത - അമ്മ

അമ്മതന്‍ സ്നേഹം അമ്മിഞ്ഞയായ്‌ നുകരാനൊരു
കൊച്ചു കുഞ്ഞായ്‌ വീണ്ടും ജനിച്ചുവെങ്കില്‍
ആ തോളില്‍ തല ചായ്ചാ മാറിലൊട്ടിക്കിടന്നൊരു
മധുരമാം താരാട്ടു കേട്ടുറങ്ങാന്‍ കഴിഞ്ഞുവെങ്കില്‍
അപ്പോഴെന്‍ മുടിയിഴകളിലൂടോടിയൊരാ
കൈവിരലുകളേകിയ സാന്ത്വനം
ഒരിക്കല്‍ കൂടി നുകരാനായെങ്കില്‍
ഒക്കത്തെടുത്തു നടന്നു കൊണ്ടൊരു പിടി
ചോറുരുളയെന്‍ വായിലേക്കു പകര്‍ന്നുവെങ്കില്‍
അപ്പോഴാ മൃദുലാം കൈവിരലൊന്നില്‍
മെല്ലെ കടിച്ചമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍
ആ മുഖഭാവമാസ്വദിച്ച്‌ നിഷ്കളങ്കമായ്‌
ചിരിക്കുന്നൊരാ കൊച്ചു കുട്ടിയായെങ്കില്‍
കുസൃതിക്കു സമ്മാനമായ്‌ കിട്ടിയൊരാ അടികളും
പിന്നീടാശ്വസിപ്പിച്ചേകിയൊരുനൂറുമ്മകളും
ഒരു സ്വപ്നത്തിലെങ്കില്ലും പുനര്‍ജ്ജനിച്ചെങ്കില്‍
എന്നോര്‍മകളുറങ്ങുന്നൊരാ ഗ്രാമീണ വഴികളിലും
പാടത്തും പറമ്പുകളിലും
ആ കൈയില്‍ തൂങ്ങിയാടി നടക്കാന്‍ കഴിഞ്ഞുവെങ്കില്‍

ഒക്കെയും പാഴ്മോഹങ്ങളാകാം
പക്ഷെ എന്നമ്മ തന്‍ മുന്നില്‍
ഞാനെന്നുമൊരു കൊച്ചു കുഞ്ഞെന്നാശ്വസിക്കട്ടെ ഞാന്‍

Sunday, January 20, 2008

കവിത - ഇന്നിന്റെ പ്രതീകം

പണ്ട്‌ പലരും പരഞ്ഞിരുന്നെന്നോര്‍മശക്തിയപാരമെന്ന്‌
ചിലപ്പോഴെങ്കിലും സന്തോഷിച്ചു ഞാനുമുള്ളിലെന്‍ കഴിവോര്‍ത്ത്‌..... നിനച്ചില്ലൊരിക്കലുമതൊരു ഭാരമാവുമെന്നെന്‍ ജീവിതത്തില്‍....
മനസിലാക്കുന്നിന്നു ഞാന്‍ മറവിയുമൊരനുഗ്രഹം ...
കണ്ണിന്‍ മഹത്വമറിയാന്‍ കഴിയുന്നതു കണ്ണില്ലാത്തവനെന്നു പഴമൊഴി..
ഇന്നു ചിലതു കാണുമ്പോഴോ.... കാഴ്ച്ചയില്ലായിരുന്നെങ്കിലെന്നാശിക്കുന്നു ഞാന്‍
കിളിനാദവുമരുവിതന്‍ കളകളവും കേട്ടാസ്വദിക്കാനേറെയവസരമേകിയീശന്‍...
ഇന്നു കേള്‍വിയും ഭാരമായ്‌ തോന്നുകയാണെനിക്ക്‌...
നാണിപ്പിക്കുന്ന വാര്‍ത്തകളും കൊല്ലും കൊലയുമല്ലാതെ...
മറ്റൊന്നുമലയ്ക്കുന്നില്ലെന്‍ കര്‍ണപുടങ്ങളില്‍...

അല്ല സത്യമതല്ല....
മാറിയിരിക്കുന്നു ഞാന്‍... ശീലിച്ചു ഞാനിന്ന്‌ മറക്കാന്‍...
അതുമല്ലെങ്കില്‍ മറന്നതായഭിനയിക്കാന്‍.. അതും മറക്കേണ്ടതു മാത്രം...
പഠിച്ചു ഞാനിന്നു പലതും കണ്ടില്ലെന്നു നടിക്കുവാന്‍...
കരുതി ഞാനൊരു കരിങ്കണ്ണട കൈയിലെപ്പോഴും
അന്യരറിയാതിരിക്കുവാനെണ്റ്റെ ദൃഷ്ടി പോകുന്ന വഴികളെ..
കേള്‍ക്കുന്നില്ലിന്നു ഞാനൊന്നുമേ കാതടപ്പിക്കുന്നൊച്ച കാരണം...
കൈമുതലാക്കിയാ വിദ്യ ഞാനിന്ന്‌.. വേണ്ടതു മാത്രമാ ഒച്ചയില്‍ നിന്നും വെര്‍തിരിക്കാന്‍ അറിയുന്നു ഞാനുമൊരംഗമാണ്‌
സ്വാര്‍ത്ഥാത കൈമുതലാക്കിയയിന്നിന്റെ യുവ സമൂഹത്തിലെ...

Saturday, January 19, 2008

കവിത - ആത്മ നൊമ്പരങ്ങള്‍...

അരുതാത്തതാണെങ്കിലുമൊന്നു ചോദിച്ചോട്ടേ സഖീ
നിന്നെയൊഴിവാക്കി ഞാന്‍ മറ്റൊരുവളോടു സംസാരിച്ചു തുടങ്ങിയപ്പോഴുള്ള
നിന്റെ അസഹിഷ്ണുതയാര്‍ന്ന നോട്ടവും....
പിന്നീടു മിണ്ടിത്തുടങ്ങിയപ്പൊഴുണ്ടായ മറയ്ക്കാന്‍ കഴിയാതിരുന്ന പരിഭ്രമവും
പിന്നീടെപ്പോഴോ അലിഞ്ഞില്ലാതായ വാക്കുകളിലെ ഔപചാരികതയും
ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചോരോ
നിമിഷവുമാസ്വദിച്ചൊരാ കലാലയ ജീവിതവും
ഇപ്പോഴുമോര്‍മയിലോടിയെത്താറുണ്ടോ ?...
ഇന്നത്തെ തിരക്കിനിടയിലൊരു പക്ഷേ
നീ എല്ലാം മറന്നിട്ടുണ്ടാകാം സഖീ
എങ്കിലുമൊന്നു പറഞ്ഞൊട്ടെ ഞാന്‍
പങ്കു വച്ചൊരാ സ്വപ്നങ്ങളും...
പൊലിഞ്ഞു പോയൊരാ സുന്ദര നിമിഷങ്ങളും
നീയെന്റെ ചുണ്ടിലര്‍പ്പിച്ച പിറന്നാള്‍ സമ്മാനവും
ചില ദുര്‍ബല നിമിഷങ്ങളില്‍
മനപ്പൂര്‍വം നമ്മള്‍ മറന്ന
സ്വയമേര്‍പ്പെടുത്തിയ വിലക്കുകളും
മറക്കുവാനേറെ ശ്രമിച്ചു ഞാന്‍
മറന്നുവെന്നു സ്വയം പറഞ്ഞാശ്വസിച്ചു..പക്ഷേ
ഇന്നുമെന്നുള്ളിലുയരുന്ന തേങ്ങലറിയുന്നുവോ നീ?
അറിയരുതു നീ............
അറിയാന്‍ പാടില്ലൊരിയ്ക്കലും..
കാരണമാനൊമ്പരങ്ങളിന്നെന്റേതു മാത്രമാകണമെന്നാണെന്നാഗ്രഹം

Friday, January 18, 2008

മുഖവുര

Dear friends...
This is for all those who do not know Malayalam language as such or for those who r yet to understand how to install Malayalam font.... I'm really sorry to say that u reached a blog which is in Malayalam and u r not really going to get anything from here, if u r in one of the above categories.

I do believe that mother tongue is the most powerful language to express ones thoughts and emotions.... though I don't believe that I'm really rich in vocabulary or talented enough to give u great literal content. For all those who believe that installing Malayalam font is a big hurdle to cross I request u to google the querry and get links to install the font. I'm sure the net is rich in content which can help u to do it so easily. Once u hav done that .... I hope u'll never have to repent about the decision, as there are numerous blogs and sites in Malayalam, which will be a feast to one who really luv Malayalam, and the his own homeland.....

Anu....

പ്രിയപ്പെട്ട സുഹ്രുത്തുക്കളെ.....
കുറെ നാളുകളായി ഒരു ബ്ലോഗ് തുടങ്ങണം എന്നു വിചാരിക്കുന്നു.....കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ....കാരണങ്ങള്‍ ചോദിക്കുനതില്‍ പ്രസക്തിയില്ല.....

എന്റെ പ്രൊഫൈലില്‍്‍ എന്നെക്കുറിച്ച് ആംഗലേയത്തില്‍ ഞാന്‍ കാച്ചിയിട്ടുണ്ട്....അതു ധാരാളം മതിയാകും എന്നു കരുതുന്നു.....

ഇതില്‍ പ്ര്‍ധാനമായും രണ്ട് ഭാഗങ്ങളാണു ഞാന്‍ ഉദ്ദേശിക്കുന്നതു....അതില്‍ ഒന്നു ഇടക്കിടെ എനിക്കു പിരികേറുമ്പോള്‍ എഴുതിപ്പിടിപ്പിക്കാറുള്ള ....കവിതകള്‍ എന്നു പറയാമോ എന്നറിയില്ല.....എന്ന് ഞാന്‍ അവകാശപ്പെടുന്ന ചില കുത്തിക്കുറിക്കലുകള്‍.....

ഇപ്പോള്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന എന്റെ സൃഷ്ടികളെ ആദ്യം തപ്പി എടുത്ത് ഇവിടിടാം.....ശേഷം എന്റെ ഭ്രാന്തന്‍ ജല്പനങ്ങളും പ്രതീക്ഷിക്കാം.....

രണ്ടാമത്തെ ഭാഗത്തില്‍ എന്റെ ചിന്താമണ്ടല്‍ത്തില്‍ ഉടലെടുക്കുന്ന എന്തും നിങ്ങള്‍ക്കു വായിക്കെണ്ടിവരും.....അല്ലാ എന്നുണ്ടേല്‍ ഇപ്പൊഴേ സ്ഥലം കാലിയാക്കുക....

പിന്നെ അഭിപ്രായങ്ങള്‍ .... നിര്‍്ദേശങ്ങള്‍......വിമര്‍്ശനം..... സമയമുള്ള ആര്‍്ക്കും സു സ്വാഗതം.....