Saturday, February 2, 2008

ദാതാക്കളെ ആവശ്യമുണ്ട്... ബീജ ദാതാക്കളെ...

തലക്കെട്ട് കണ്ടിട്ട് ഇത് വല്ല അമേരിക്കയിലോ യൂറോപ്യന്‍ രാജ്യത്തോ ആനെന്നു കരുതിയെങ്കില്‍ തെറ്റി.... ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ ബാങ്ലൂര്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്തയാണ് ഇത്.....

ഇനി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്....

ബാംഗ്ലൂരില്‍ വളരെ നാളുകളായി പ്രവര്‍ത്തിച്ചു വരുന്ന പല ബീജ ബാങ്കുകള്‍ക്കും ആവശ്യത്തിനനുസരിച്ച് ദാതാക്കളെ കിട്ടുന്നില്ല്. അത് കൊണ്ടു തന്നെ പലപ്പോഴും ആവശ്യക്കാരെ വെറും കൈയോടെ മടക്കി വിടേണ്ടി വരുന്നു. ചില ആതുരാലയങ്ങളുടെ കണക്കുകള്‍ പ്രകാരം പുരുഷ വന്ധ്യത നേരത്തെ ഉള്ളതില്‍ നിന്നും ഒരു പാട് കൂടിയിരിക്കുന്നു. മുന്‍പ് ചികിത്സയ്ക്കയി എത്തുന്ന ദന്‍പതികളില്‍ എതാണ്ട് 30% പേര്‍ക്ക് മാത്രമേ പുരുഷ വന്ധ്യത ഒരു പ്രശ്്നമായിരുന്നുള്ളൂ....പക്ഷേ അതിപ്പോല്‍ പകുതിയില്‍ അധികം ആയിരിക്കുന്നു. ഇവരില്‍ കുറെ അധികം പേര്‍ക്കും മറ്റൊരാളുടെ ബീജം സ്വീകരിക്കുക അല്ലാതെ മാര്‍ഗമില്ലത്രെ...!! ഇങ്ങനെ വരുന്നവരില്‍ വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമേ ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കാന്‍ തയ്യാറുള്ളൂ. ഭൂരിഭാഗം ദന്‍പതികളും അഞാതനായ ഒരാളുടെ ബീജം സ്വീകരിക്കനാണത്രേ താല്പര്യപ്പെടുന്നത്.

എന്താ ഒരു സാമൂഹ്യ സേവനത്തിനു നിങ്ങളും തയ്യാറല്ലേ? ആണെങ്കില്‍ തന്നെ ചുമ്മാതങ്ങ് നടക്കില്ല.... കണ്ട അന്ടന്റേം അടകോടന്റേം ഒന്നും ആര്‍ക്കും വേണ്ട... :)

ആദ്യമായി നിങ്ങളുടെ രക്ത ഗ്രൂപ്പ്, നിറം, മുടിയുടെയും കണ്ണിന്റെയും നിറം, പിന്നെ ചിലപ്പൊ ഉയരം, തൂക്കം മറ്റ് ശാരീരിക ലക്ഷണങ്ങള്‍ ഒക്കെ നോക്കും. പിന്നെ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, ദേശം തുടങ്ങി മറ്റു പല്‍തും.....ഇതെല്ലാം കഴിഞ്ഞ് നിങ്ങളെ പരിശോധിച്ച് അരോഗ്യ സ്ത്ഥിതി ഉറപ്പു വരുത്തും.

ഒരു ലാബിലെ ഡയറക്ടറുടെ പറഞ്ഞത് ബ്രാഹ്മിണ്‍, കത്തോലിക്ക വിഭാഗത്തിലെ ആണുങ്ങള്‍ക്ക് ആവശ്യക്കാറ് കൂടുതലാണത്രേ....

ഇനി ആലോചിക്കൂ... ദാതാവാകാന്‍ വേണ്ട യോഗ്യതയുണ്ടോ എന്ന്... ഉണ്ടെങ്കില്‍ കൊടുക്കണമോ എന്ന്....

വാല്‍ക്കഷണം : ആയ കാലത്ത് സൂക്ഷിച്ച് വെയ്കാന്‍ കൊടുത്താല്‍ ആവശ്്യമുള്ളപ്പോള്‍ തരുമോ ആവൊ ?

7 comments:

നിരക്ഷരൻ said...

ലോഹിതദാസിന്റെ ദശരഥം സിനിമയും,ആ സിനിമയുടെ ബീജം അദ്ദേഹത്തിന് വീണുകിട്ടിയ സന്ദര്‍ഭവുമാണ് ആദ്യം ഓര്‍മ്മവന്നത്.
കഥയുടെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ തന്റെ എല്ലാ സിനിമയുടെ കഥ വന്ന വഴിയേപ്പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്.

വിശാഖ് ശങ്കര്‍ said...

അപ്പൊ അജ്ഞാത ബീജത്തിനും ജാതി ഒരു പ്രശ്നമാണ് അല്ലേ..!
നല്ല പോസ്റ്റ്.അതിലും തകര്‍പ്പന്‍ വാല്‍കഷണം.

Anonymous said...

കൊള്ളാം. വാല്‍ക്കഷണം അടിപൊളി...

siva // ശിവ said...

സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കായ്‌ പത്തു തിന്നാം എന്നല്ലേ?

Pongummoodan said...

ആയ കാലത്ത് സൂക്ഷിച്ച് വെയ്കാന്‍ കൊടുത്താല്‍ ആവശ്്യമുള്ളപ്പോള്‍ തരുമോ ആവൊ ? :)

Joji said...

ബീജം കൊടുതതാല്‍ പിന്നീട് അ കുട്ടി നമ്മുടെ ജാര സന്തതി അണെന്നു പരഞു വന്നാല്‍ എന്തു ചെയ്യും ?

Anu said...

അതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ ഇല്ല ജോജോ.... ബീജ ബാങ്കുകാര്‍ ദാതാവിന്റെ വിലാസവും മറ്റും രഹ്സ്യമാക്കി വയ്ക്കും എന്നു പറയുന്നുണ്ട്... പക്ഷേ ആ കുട്ടി വളര്‍ന്നു വന്ന ശേഷം എതേലും കാരണ വശാല്‍ തന്റെ യഥാര്‍ത്ഥ അച്ഛന്‍ ആരെന്നു മനസിലാക്കാന്‍ വല്ല കോടതിയെയോ മറ്റോ സമീപിച്ചാല്‍ ഒരു പക്ഷെ പ്ര്ശ്നമായേക്കാം...