Wednesday, February 13, 2008

സ്വാര്‍ത്ഥത

അകലെയെങ്കിലും നിന്‍ തേജസെന്നും
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരൂര്‍ജ്ജം പകരുന്നെന്നില്‍
അറിയാം നീ പകര്‍ന്നു തരുന്നൊരാ ശക്തി
നിന്നുള്ളം ജ്വലിക്കുന്നതില്‍ നിന്നുയിര്‍ക്കൊണ്ടതെന്ന്‌
എങ്കിലുമാഗ്രഹിക്കയാണെന്‍ സ്വാര്‍ത്ഥത
വരേണം നീ വീണ്ടുമെന്‍ ദളങ്ങള്‍ക്ക്‌ കരുത്തേകിടാന്‍...

4 comments:

Rejesh Keloth said...

ഇതു മിനിമം സ്വാര്‍ത്ഥതയല്ലേ... :-)
തേജസ്സെന്നും.. എന്നാണ് ശരി..

ഓ.ടോ: വേഡ് വെരി.. നിര്‍ബന്ധമാണോ?

ഉപാസന || Upasana said...

6 സുന്ദരമായ വരികള്‍.
ആശംസകള്‍ അനു
:)
ഉപാസന

Kaithamullu said...

നല്ല ആശയം, അനു

Anu said...

സതീര്‍ത്ഥ്യന്‍ ....സ്വാര്‍ത്ഥതയുടെ അളവുകോല്‍ പലര്‍ക്കും പലതാകാം... എനിക്കു സ്വാര്‍ത്ത്ഥതയായി തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നു തന്നെയില്ലല്ലോ....അവസാന വരികള്‍ മനസിലായില്ല. തേജസ്സ് എന്നത് തിരുത്തിയിട്ടുണ്ട്...

എല്ലാ സുഹൃത്തുക്കള്‍ക്കുംനന്ദി...