Friday, February 1, 2008

അറിയില്ല സഖീ....

നീയരികിലെത്തുമ്പോളറിയാതെയെന്‍ മനം കുളിര്‍ക്കുന്നതെന്തേ
നിന്‍ സ്വരം മാത്രമെന്‍ കാതില്‍ കുളിര്‍കോരുമനുഭൂതിയാകുന്നതെന്തേ
നിന്‍ ചാരെയാകുമ്പോഴെന്‍ ഹൃദയതാളമുയരുന്നതെന്തേ
നിന്നോട്‌ മിണ്ടുമ്പോഴൊക്കെയും വാക്കുകളില്‍ പരിഭ്രമം നിറയുന്നതെന്തേ
ഇപ്പോഴെന്‍ സ്വപ്നങ്ങളൊക്കെയും നിറമാര്‍ന്നതാകുന്നതെന്തേ
എന്‍ സ്വകാര്യ നിമിഷങ്ങളിലൊക്കെയും നീ മാത്രമെന്‍ മനസ്സില്‍ നിറയുന്നതെന്തേ എവിടെയുമെപ്പോഴുമെന്‍ മിഴികള്‍ നിന്നെ മാത്രം തിരയുന്നതെന്തേ
ഓരോ ഫോണ്‍ വിളികളും നിന്റേതായിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതെന്തേ
അറിയില്ല പ്രിയേ എന്നുള്ളിലൊരു മോഹമുണരുകയണോ ?
അറിയില്ല സഖീയെന്നുള്ളില്‍ പ്രണയം തളിര്‍ക്കയാണോ ?

11 comments:

Rafeeq said...

ഈ പ്രണയമെങ്കിലും തളിര്‍ക്കെട്ടെ
;-)

siva // ശിവ said...

sweet poem

Anu said...

തളിര്‍ക്കലും കൊഴിയലും എല്ലാഒ ജീവിതത്തിലെ അനിവാര്യതകളല്ലേ റഫീക്ക്.... എന്തായാലും നന്ദി ആശംസകള്‍ക്ക്.... നന്ദി ശിവാ...

ശ്രീനാഥ്‌ | അഹം said...

അവളുള്ളപ്പോള്‍ സന്തോഷിക്കാന്‍ മറ്റൊന്നും തേടിപ്പോകേണ്ടി വന്നില്ലെനിക്ക്‌.

അവള്‍ പോയപ്പോള്‍, വേദനിക്കാനും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം തളിര്‍ക്കട്ടെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹത്തിന്റെ സ്പന്ദനം ... ഗുഡ്...

Pongummoodan said...

:)

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

ഹൊ ഈ ബൂലോക കവിതകളെക്കൊണ്ടു തോറ്റു പോയല്ലോ.എത്ര മനോഹരമായിട്ടാണ്
ഇവ പ്രണയത്തെ വിവരിക്കുന്നത്!

മനുഷ്യനാകെ കനലായിരിക്കുമ്പോഴാണ് പ്രണയത്തിന്റെ മഞ്ഞുകണങ്ങളും തൂവി ഇവര്‍ കവിതയും കൊണ്ടിറങ്ങുന്നത്. അഭിനന്ദനങ്ങള്‍..ഇനിയുമെഴുതുക പ്രാണനുള്ള പ്രണയകാവ്യങ്ങള്‍.

നിരക്ഷരൻ said...

ഇങ്ങനെയൊക്കെത്തന്നെയായിരിക്കണം പ്രണയത്തിന്റെ തുടക്കം.

ഏ.ആര്‍. നജീം said...

പ്രണയത്തിന്റെ നനുത്ത സുഖമുള്ള വരികള്‍....