ഇതെന്റെ ഹൃദയമാണ്
സ്വീകരിക്കുക നീ..
ഇല്ല തരാനെനിക്ക്..
മറ്റൊന്നുമമൂല്യമായതായ്..
സ്നേഹിക്കാന്‍ മാത്രമറിയുന്നീ
ഹൃദയമല്ലാതെ...
ആദ്യ സമാഗമം മുതലെന്‍
ഹൃത്തിലുയര്‍ന്നൊരു
കുഞ്ഞു നൊമ്പരം..
അറിയുന്നതിന്നു ഞാന്‍
മൂടി വച്ചൊരു
സുന്ദര പ്രണയത്തിന്റേതെന്ന്
ഇനിയും വയ്യ ഞാനെന്‍
മനസ്സു തുറക്കട്ടേ...
സ്നേഹിക്കുന്നു ഞാന്‍ നിന്നെ
എല്ലാ അര്‍ത്ഥത്തിലും...
ഇല്ല തരാനെനിക്ക്..
മറ്റൊന്നുമമൂല്യമായതായ്..
ഇതെന്റെ ഹൃദയമാണ്
സ്വീകരിച്ചാലും
Saturday, March 22, 2008
Subscribe to:
Post Comments (Atom)
2 comments:
ഇല്ല തരാനെനിക്ക്..
മറ്റൊന്നുമമൂല്യമായതായ്..
ഇതെന്റെ ഹൃദയമാണ്
സ്വീകരിച്ചാലും
ഒന്ന് അകം തൊട്ടു നോക്കൂ... കാണില്ലവിടെ.
അതവര്‍ നേരത്തെ സ്വീകരിച്ചു കഴിഞ്ഞിരിക്കാം.
(നല്ല വരികള്‍. അഭിനന്ദനങ്ങള്‍)
Post a Comment