Wednesday, January 30, 2008

കാത്തിരിപ്പ്

കാത്തിരിക്കയാണു ഞാന്‍ നിനക്കായ്‌
വരാന്‍ കഴിയില്ല നിനക്കെന്നറിയാമെങ്കിലും
കഴിയില്ലെനിക്കിനിയെന്‍ മനസിന്‍ കിളിവാതില്‍
തുറക്കാനൊരിക്കലും മറ്റൊരാള്‍ക്കായ്‌
എന്റെ ജീവിതത്തിലേക്കു നീയിനിയൊരിക്കലും വരില്ലായിരിക്കാം
പക്ഷേയെന്‍ സ്വപ്നങ്ങളെയെന്നും നീ വര്‍ണാഭമാക്കുന്നുണ്ടല്ലോ
ആ സ്വപ്നങ്ങളിലെന്റെ മോഹങ്ങള്‍ക്കു നീ ചിറകുകള്‍ നല്‍കാറുണ്ടല്ലോ
അതു മാത്രം മതിയെനിക്കിനിയെന്‍ ശിഷ്ട ജീവിതത്തിലേക്കായ്‌
വരാതിരിക്കൊല്ലെയെന്‍ കിനാവിലേക്കെന്നുമൊരുപ്രാവശ്യമെങ്കിലും
അരുതാത്തതാണെന്നു മാത്രം പറയൊല്ലെയൊരിക്കലും
അതു മത്രമാണിന്നെന്‍ ജീവിതത്തിലെ കുഞ്ഞു സന്തോഷം........

6 comments:

Anonymous said...
This comment has been removed by a blog administrator.
siva // ശിവ said...

കവിത നന്നായി...

Teena C George said...

വരാന്‍ കഴിയില്ല എന്നറിയുമ്പോളും, കിനാവിലേയ്ക്കെങ്കിലും നിത്യവും വരണമെന്ന് ആഗ്രഹിക്കുക...

ആശംസകള്‍...

കാവലാന്‍ said...

കൊള്ളാം....

ഇരുളെത്ര നീണ്ടാലും
പുലരിയുടെ മാറ്റുകൂട്ടുവാന്‍ മാത്രം കട്ടിയേ അതിനുകാണൂ.
വിരഹമെത്ര നീണ്ടാലും സമാഗമത്തിന്റേയും.

രണ്ടു ദിവസമായിട്ട് ബോഗില്‍ വിരഹത്തിന്റെ ചാകരയാണ്.

Unknown said...
This comment has been removed by the author.
Unknown said...

വരാന്‍ കഴിയില്ല നിനക്കെന്നറിയാമെങ്കിലും
കഴിയില്ലെനിക്കിനിയെന്‍ മനസിന്‍ കിളിവാതില്‍
തുറക്കാനൊരിക്കലും മറ്റൊരാള്‍ക്കായ്‌

എവിടെ നിന്നോ.. എങ്ങു നിന്നോ ഒക്കെ : ചേരാത്ത കണ്ണാടി ചില്ലുകള്‍


സൂക്ഷിച്ചു വയ്ക്കാം :)