കഴിയണം നിനക്കെല്ലാം മറക്കാന്‍...
ഇനിയെന്തിനാലോചിക്കുന്നതേക്കുറിച്ച്??
ചിന്തിക്കുക നിന് ഭാവിയെക്കുറിച്ചിനി...
വിശ്വസിക്കയിനിയെങ്കിലുമെല്ലാം നല്ലതിനെന്ന്..
പ്രതീക്ഷിക്കുക നയിക്കുമെല്ലാം നന്മയിലേക്കു മാത്രമെന്ന്
ഇനിയൊന്നാലോചിക്കൂ നഷ്ടമാര്ക്കാണിങ്ങനെ വേവലാതിപ്പെട്ടിട്ട്?
പ്രതീക്ഷകള്ക്കൊപ്പമെല്ലാം വരണമെന്നില്ല ജീവിതത്തില്‍...
പക്ഷേ നഷ്ടപ്പെടരുതു പ്രതീക്ഷകള്‍....
മനസ്സില്‍ നിന്നകറ്റൂ നഷ്ടമായൊരിന്നലകളേ...
ഉണ്ടാകില്ലിനിയുമൊരു തനിയാവര്‍ത്തനം...
നോക്കൂ നീ ഇനിയും വരാനുള്ള നന്മകളിലേക്ക്...
നാളേയിലേക്ക്...
സ്വയം നീറി തീര്ക്കനുള്ളതോ വിലപ്പെട്ട ജീവിതം?
കരുതി വച്ചിട്ടുണ്ടാമീശനിനിയും നല്ലതൊക്കെയും...
കാണണമിനിയും നിറമുള്ള സ്വപ്നങ്ങള്‍..
പോരാ ശ്രമിയ്ക്കണമൊക്കെയും യാഥര്‍ത്ഥ്യമാക്കാന്‍...
നീളുന്നിങ്ങനെ ചോദ്യങ്ങളുമുപ ചോദ്യങ്ങളും...
ഉപദേശങ്ങളുമതിലേറെ ആശംസകളും...
എന്തു പറയണം ഞാന്‍?
മറുപടിയായ് വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച് വച്ചൊരാ പുഞ്ചിരി...
Thursday, March 13, 2008
Subscribe to:
Post Comments (Atom)
7 comments:
മറുപടിയായ് വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച് വച്ചൊരാ പുഞ്ചിരി...
മറുപടിയായ് വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച് വച്ചൊരാ പുഞ്ചിരി...
അതങ്ങനെ തുടരട്ടെ...
എല്ലാം മറക്കാന്‍ പൊറുക്കാനെങ്കിലെന്തിനീ-
യോര്മ്മക്കുറിപ്പെനിക്കേകി നീ.
- അയ്യപ്പപ്പണക്കര്
മറുപടിയായ് വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച് വച്ചൊരാ പുഞ്ചിരി
മറുപടിയായ് വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്...
നല്ലത്
നല്ല ചിന്തകള്‍ക്ക് പ്രേരിപ്പിച്ചു. നന്ദി
:)
anu..its fine...but still i think u can modify it little better...
Post a Comment