ഇല്ല നീ പോയിട്ടില്ലിന്നും
ഞാനറിയുന്നെന്റെ
ഓരോ നിശ്വാസത്തിലും
നിന്നോര്‍മയുടെ ഊഷ്മളത
ഉണരുന്നു നിന് സ്മരണകളുമായി
ഞനോരോ പ്രഭാതത്തിലും
ഏതിലുമെന്തിലും കാണുന്നു
ഞാനെന്നും നിന്റെ സ്നേഹ സാമീപ്യം..
ഒരിക്കലും കഴിയില്ല നിനക്കെന്നെ
വിട്ടകലുവാനീ ജന്മത്തിലും
വരും ജന്മങ്ങളിലും...
ഇനിയുമേകനല്ല ഞാന്‍
വിടരുന്ന പുഞ്ചിരിയായ്..
കൊഞ്ചലുകളായ്..
പിന്നെ ചിലപ്പോള്‍ പൊട്ടിച്ചിരികളായ്
പിന്നെ കുഞ്ഞു പിണക്കങ്ങളായ്...
കൊഴിയുന്ന മിഴി മുത്തുകളായ്
നിന്റെ സമീപ്യമുണ്ടിന്നുമെന്നൊടൊപ്പം
ജീവിക്കുമോരോ നിമിഷവും ഞാന്‍
നിന്നോര്മകളില്...
നിന്നടുത്തണയാനൊടുവില്
ഈശ്വരനെനിക്കായ്
നിശ്ചയിച്ചൊരാ മുഹൂര്‍ത്തം വരെയും..
Thursday, March 27, 2008
Subscribe to:
Post Comments (Atom)
5 comments:
ജീവിക്കുമോരോ നിമിഷവും ഞാന്‍
നിന്നോര്മകളില്...
നിന്നടുത്തണയാനൊടുവില്
ഈശ്വരനെനിക്കായ്
നിശ്ചയിച്ചൊരാ മുഹൂര്‍ത്തം വരെയും
ഓര്‍മ്മകള്‍ നല്ലതാണ്...ഓര്‍മ്മകളില്‍ ജീവിക്കുന്നത് അത്രയ്ക്ക് നല്ലതല്ല....
Kollaam, nalla kavitha.
വായിച്ചു...ദീപ്തമായ ഒരു പ്രണയം
നല്ല കവിത..
ഓര്‍മകളിലൂടെയെങ്കിലും ഓഴുകിക്കോട്ടെ ശരു.. :)
Post a Comment