Sunday, January 20, 2008

കവിത - ഇന്നിന്റെ പ്രതീകം

പണ്ട്‌ പലരും പരഞ്ഞിരുന്നെന്നോര്‍മശക്തിയപാരമെന്ന്‌
ചിലപ്പോഴെങ്കിലും സന്തോഷിച്ചു ഞാനുമുള്ളിലെന്‍ കഴിവോര്‍ത്ത്‌..... നിനച്ചില്ലൊരിക്കലുമതൊരു ഭാരമാവുമെന്നെന്‍ ജീവിതത്തില്‍....
മനസിലാക്കുന്നിന്നു ഞാന്‍ മറവിയുമൊരനുഗ്രഹം ...
കണ്ണിന്‍ മഹത്വമറിയാന്‍ കഴിയുന്നതു കണ്ണില്ലാത്തവനെന്നു പഴമൊഴി..
ഇന്നു ചിലതു കാണുമ്പോഴോ.... കാഴ്ച്ചയില്ലായിരുന്നെങ്കിലെന്നാശിക്കുന്നു ഞാന്‍
കിളിനാദവുമരുവിതന്‍ കളകളവും കേട്ടാസ്വദിക്കാനേറെയവസരമേകിയീശന്‍...
ഇന്നു കേള്‍വിയും ഭാരമായ്‌ തോന്നുകയാണെനിക്ക്‌...
നാണിപ്പിക്കുന്ന വാര്‍ത്തകളും കൊല്ലും കൊലയുമല്ലാതെ...
മറ്റൊന്നുമലയ്ക്കുന്നില്ലെന്‍ കര്‍ണപുടങ്ങളില്‍...

അല്ല സത്യമതല്ല....
മാറിയിരിക്കുന്നു ഞാന്‍... ശീലിച്ചു ഞാനിന്ന്‌ മറക്കാന്‍...
അതുമല്ലെങ്കില്‍ മറന്നതായഭിനയിക്കാന്‍.. അതും മറക്കേണ്ടതു മാത്രം...
പഠിച്ചു ഞാനിന്നു പലതും കണ്ടില്ലെന്നു നടിക്കുവാന്‍...
കരുതി ഞാനൊരു കരിങ്കണ്ണട കൈയിലെപ്പോഴും
അന്യരറിയാതിരിക്കുവാനെണ്റ്റെ ദൃഷ്ടി പോകുന്ന വഴികളെ..
കേള്‍ക്കുന്നില്ലിന്നു ഞാനൊന്നുമേ കാതടപ്പിക്കുന്നൊച്ച കാരണം...
കൈമുതലാക്കിയാ വിദ്യ ഞാനിന്ന്‌.. വേണ്ടതു മാത്രമാ ഒച്ചയില്‍ നിന്നും വെര്‍തിരിക്കാന്‍ അറിയുന്നു ഞാനുമൊരംഗമാണ്‌
സ്വാര്‍ത്ഥാത കൈമുതലാക്കിയയിന്നിന്റെ യുവ സമൂഹത്തിലെ...

1 comment:

കാവലാന്‍ said...

"കണ്‍ടങ്ങനെ കാണാതങ്ങനെ കേട്ടങ്ങനെ കേ‍ക്കാതങ്ങനെ മിണ്ട്യങ്ങനെ മിണ്ടാതങ്ങനെ പോവുന്നൊരിളം തെന്നല്‍."

എന്റെ ബ്ലോഗിന്റെ അരികില്‍ കുറിച്ചിരിക്കുന്ന വരികളാണ്.
അതില്‍ സ്വാര്‍ത്ഥതയേക്കാള്‍ ചിലതുണ്ട്.

ആശയം കൊള്ളാം.ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ.