Tuesday, January 22, 2008

കവിത - കാക്കപ്പുള്ളി

മായുന്നില്ലെന്‍ മനസ്സില്‍ നിന്നാ രൂപം...
വെളുത്തു കൊലുന്നെനെയുള്ളൊരാ
പട്ടു പാവാടക്കാരിയുടെ ...
ദൃഷ്ടി ദോഷമകറ്റാനൊരമ്മ തന്‍ കുഞ്ഞിന്റെ
കവിളില്‍ കോറിയിട്ടതു പോലുള്ളൊരാ
കാക്കപ്പുള്ളിയിലാണെന്‍ കണ്ണാദ്യമുടക്കിയത്‌..
വേറിട്ടൊന്നായ്‌ തോന്നി നിന്‍ ചിരിയും കൊഞ്ചലുകളും
തിരികെ വീട്ടിലെത്തിയിട്ടുമെന്റെ മനസ്സിന്റെയൊരു
കോണിലിരുന്നാ കാക്കപ്പുള്ളി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
കാലമേറെ കടന്നു പോയിയേറെയകലെയാണു ഞാനുമിന്നാ
പുസ്തക സഞ്ചിയും തൂക്കി പുഞ്ചിരിയോടെ നടന്നൊരാ കുട്ടിയില്‍ നിന്നും
പ്രായമൊരുപക്ഷേ പരിധിയിട്ടിരിക്കാം
നമ്മുടെയാ സുന്ദരമാം ബാല്യകാലത്തിന്ന്‌...
അറിയുക നീയാ കാക്കപ്പുള്ളിയെന്നും
മധുരമുള്ളൊരു പുഞ്ചിരി സമ്മാനിച്ചിരുന്നെനിക്കായ്‌

ഞെട്ടിത്തരിച്ചുപോയിന്നലെ
ഞാന്‍ നിന്നെ കണ്ടൊരാ മാത്രയില്‍ !!
തിരിച്ചറിഞ്ഞു ഞാനൊരിക്കലും
പ്രതീക്ഷിക്കാതിരുന്നൊരാ സത്യം
അപ്രത്യക്ഷമായിരിക്കുന്നാ മുഖത്തു നിന്നും
ഒളി ചിന്നി നിന്നൊരാ കാക്കപ്പുള്ളി...

മടിച്ചു കൊണ്ടുള്ളെന്‍ ചോദ്യത്തിന്‌
ഉത്തരമായ്‌ പറഞ്ഞു നീയാക്കഥ
സൌന്ദര്യമേറ്റാനായ്‌ ചെയ്തൊരാ ... ശസ്ത്രക്രിയ തന്‍ കഥ...
ഞാനെന്റെ സ്വകാര്യ നിമിഷങ്ങളില്‍ താലോലിച്ചിരുന്നൊരാ
കാക്കപ്പുള്ളി തന്‍ പ്രാണനെടുത്ത കഥ...
കഥ കേട്ടു ഞെട്ടിയുണര്‍ന്നെണീറ്റ ഞാന്‍
അറിഞ്ഞതും മറ്റൊരു ദുസ്വപ്നം മാത്രം...
എങ്കിലുമോരോ നിമിഷവുമെന്നെ
അലട്ടുകയായിരുന്നെന്തോ ഒരസ്വസ്ഥത..
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു വിഭ്രാന്തിയൊടെ
ഓടിയെത്തിയന്നും ഞാനെന്‍ കലാലയ വാതിലില്‍
എത്തിച്ചേര്‍ന്നിരുന്നില്ല നീയപ്പൊഴും...
പരതുകയായിരുന്നെന്‍ കണ്ണുകള്‍ നിനക്കായ്‌..
മിടിക്കുകയായിരുന്നെന്‍ ഹൃദയമാ കാക്കപ്പുള്ളിയെയോര്‍ത്ത്‌...
ഉതിര്‍ന്നുവോ ഒരു ദീര്‍ഘനിശ്വാസം..
പൊടുന്നനെ നിന്‍ സ്വരം കേട്ടു തിരിഞ്ഞൊരെന്നില്‍ നിന്നും
കാരണമാ കാക്കപ്പുള്ളി ഞാന്‍ കണ്ടു..
ചിരിച്ചു കൊണ്ടെന്നെ നോക്കി നിന്‍ മുഖത്തായ്‌..
പതിവില്‍ നിന്നു വ്യതസ്തമായിരുന്നതൊരു
കുസൃതിച്ചിരിയായിരുന്നെന്നു മാത്രം...

4 comments:

CHANTHU said...

ഒറ്റ വീര്‍പ്പിനിതു പറഞ്ഞു തീര്‍ന്നല്ലൊ. നന്നായിത്‌

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നമ്മുടെയാ സുന്ദരമാം ബാല്യകാലത്തിന്ന്‌...
അറിയുക നീയാ കാക്കപ്പുള്ളിയെന്നും
മധുരമുള്ളൊരു പുഞ്ചിരി സമ്മാനിച്ചിരുന്നെനിക്കായ്‌


:)
ആശംസകള്‍,
നന്നായിരിക്കുന്നൂ.

ഏ.ആര്‍. നജീം said...

ആ സുന്ദരിയുടെ കവിളില്‍ ആയത് കൊണ്ടാകാം കക്കപ്പുള്ളി ഇത്ര മനോഹരമായത് അല്ലെ...

നല്ല കവിത :)

Anu said...

നന്ദി സുഹൃത്ത്ക്കളേ....
ഒരു സുന്ദരിയുടെ കവ്ലില്‍ ആയതു കൊണ്ടു അതു പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു എന്നേ ഉള്ളൂ.... ഇല്ലെങ്കിലും അത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്നാണെന്റെ വിശ്വാസം....ഒരു പക്ഷേ കുറെ നാളുകള്‍ക്കു ശേഷമെങ്കിലും...