Wednesday, January 23, 2008

മൊബൈല്‍ മധുവിധു..

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഇന്നവളെന്റേതായി... എന്‍റേതു മാത്രം.... അതെ ഇനി ഞങ്ങളുടെ മധുവിധു നാളുകളാണ്‌......

ഇന്നത്തെ ഈ ദിവസത്തിലേക്കെത്തിപ്പെടുന്നതിനു മുന്നേ നടന്ന സംഭവങ്ങളിലേക്ക്‌ ഒരു നിമിഷം എന്റെ മനസ്സ്‌ ഊളിയിട്ടിറങ്ങി..... പലരും പലരീതിയിലും എന്നെ നിര്‍ബന്ധിച്ചുവെങ്കിലും എനിക്കതിന്റെ ആവശ്യകത തോന്നിയിരുന്നില്ല എന്നുള്ളതാണു സത്യം..അതു കൊണ്ടാകാം ഇതു ഇത്രത്തോളം നീണ്ടു പോയത്‌....പ്രായോഗികതാ വാദം മുഖമുദ്രയാക്കിയ ഇന്നത്തെ തലമുറയിലെ ഒരംഗമായ ഞാന്‍ ഇതില്‍ നിന്നൊഴിവാകാന്‍ കാരണങ്ങള്‍ ഒരുപാട്‌ കണ്ടിരുന്നു...എന്നേലും ഒരു ദിവസം പിടികൊടുക്കേണ്ടി വരുമെന്നറിയാമായിരുന്നു....എങ്കിലും ലാഭ നഷ്ടങ്ങളുടെ കണക്കെടുത്ത ഞാന്‍ എത്രയും നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യപ്പെട്ടതു നിങ്ങളില്‍ പലര്‍ക്കും ഒരത്ഭുതമാകാന്‍ വഴിയില്ല....
ഒരുവളെ സ്വന്തമാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല പക്ഷേ...പിന്നീടു വരുന്ന സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി കൂടിയാകാതെ ....... അതിലൊന്നും വലിയ കാര്യമില്ല ഒക്കെയങ്ങു നടന്നു പോകും... അമ്മയുടെ വാക്കുകള്‍...നിന്നെയൊന്നു കണ്ടുകിട്ടാന്‍ തന്നെ പ്രയാസമാണിപ്പോള്‍...ഒന്നുമില്ലേലും നീ എവിടെയുണ്ടെന്നെകിലും എനിക്കവളെ വിളിച്ചു ചോദിക്കാല്ലോ ...ഞാന്‍ കൂടി സഹായിക്കാം...പൈസയെക്കുറിച്ചോര്‍ത്ത്‌ നീ അധികം വിഷമിക്കേണ്ട.. എന്നച്ഛന്‍ ....

ഒടുവില്‍ ഞാനുമതു തീരുമാനിച്ചു...അപ്പോഴാണു പുതിയ പ്രശ്നങ്ങള്‍......കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്നാണല്ലോ പ്രമാണം....ഒന്നൊക്കുമ്പോ മറ്റൊന്നു ശരിയാവില്ല...മനസ്സിനിനങ്ങിയ ഒരുവളെ കണ്ടെത്തുമ്പോള്‍ സാമ്പത്തികം ശരിയാകില്ല...സ്വന്തം സ്ഥിതിക്ക്‌ ഒത്ത്‌ വരുമ്പോള്‍ മനസ്സിനു പിടിക്കില്ല... എന്തായിരുന്നു പുകില്‍...ഒന്നും പ്രയാതിരിക്കുകാ ഭേദം...എത്രയൊ പേരെക്കണ്ടു നിഷ്ക്കരുണം തള്ളിക്കളഞ്ഞു...ഒടുവില്‍ ഒരു കാര്യം മനസിലായി... എല്ലാം ഒത്തു ഒന്നിനേം കിട്ടില്ലാ...അവസാനം അവസാനം ഓരോന്നു കാണുമ്പോ മുന്‍പു കണ്ടതൊക്കെ ഇതിലും എത്രയോ നല്ലതായിരുന്നു എന്ന തോന്നല്‍..
ആകെ മനുഷ്യനു ഭ്രാന്തെടുക്കുന്ന അവസ്ഥ..അങ്ങനെയിരിക്കുമ്പോഴാണു ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇവളെക്കുറിച്ചു പറയുന്നത്‌...ഒതുങ്ങിയ രൂപം, നല്ല സൌന്ദര്യം എന്നു വേണ്ടാ അവനൊരുപാടു വാചാലനായി...ഒടുവില്‍ അവന്റെ ഉറപ്പും... നിന്റെ സാമ്പത്തിക സ്ഥിക്കു തീര്‍ത്തും യോജിക്കും...കേട്ടപ്പോള്‍ തന്നെ ഞാന്‍ ഏതാണ്ടുറപ്പിച്ചു...പിന്നെ കാണുക എന്ന ചടങ്ങ്‌... ഇനി അധികം വിസ്തരിച്ചു ഞാന്‍ ബോറടിപ്പിക്കുന്നില്ല...ഇന്നുച്ചക്കു മുന്നേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അവളെന്റേതായി..... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ സ്വന്തമാക്കി...

................. ഫോണെടുക്കെടാ........ഫോ...ണെടുക്കെടാ........എടാ ഫോണെടുക്കെടാ.... സംശയിയ്ക്കണ്ട....ഇതവളുടെ വിളിയാ....ഇതാ ഞാന്‍ പറഞ്ഞതു...ഇതൊരു ശല്യമാണെന്നു....ഇനി ഇങ്ങനെ ആരേലും ഒക്കെ വിളിച്ചോണ്ടിരിക്കും..ഇതില്ലാതിരുന്നപ്പോള്‍ ഈ വക യാതൊരു ശല്യങ്ങളും ഇല്ലാരുന്നു..

ഉം ഇനി സഹിച്ചെങ്കിലല്ലേ പറ്റൂ...അതേ ഞാന്‍ വങ്ങിയ മൊബൈലില്‍ കടക്കാരന്‍ സ്നേഹപൂര്‍വം പകര്‍ത്തി തന്ന റിംഗ്‌ ടോണാ ആ കേള്‍ക്കുന്നതു....അപ്പോ ആ വിളിക്കുത്തരം പറഞ്ഞു കൊണ്ടു ഞങ്ങളുടെ - എന്റേയും എന്റെ പുതിയ കൂട്ടുകാരിയായാ ഈ മൊബൈല്‍ സുന്ദരിയുടെയും - മധുവിധു ഇവിടെ തുടങ്ങട്ടേ...പിന്നീടു കാണാം..അഥവാ വിളിക്കുമ്പോള്‍ ഞാന്‍ തിരക്കിലാണെന്നു കിളിമൊഴി കേട്ടാല്‍ മനസിലാക്കുമല്ലോ... ഞാന്‍ മധുവിധുത്തിരക്കിലാണെന്നു...

7 comments:

സുല്‍ |Sul said...

മധുവിധുവിനിടയില്‍ ഒരു തേങ്ങയടിക്കട്ടെ !
(((((ഠേ.....))))
ആശംസകള്‍ ട്ടൊ. ഫോണെടുക്കെടാ... ഫോ...ണെടുക്കെടാ... :)

ഓടോ : അവളു മറ്റുള്ളവരെ നോക്കി കണ്ണിറുക്കുന്ന കൂട്ടത്തിലാണോ? (കാമറയുള്ളതാണോ?)

-സുല്‍

കാപ്പിലാന്‍ said...

:}-:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മധുവിധുരാവുകളില്‍ സുരഭിലയാമങ്ങളില്‍.

Anu said...

അതല്ലേ ഇപ്പോഴത്തെ പ്ര്ശ്നം... അവള്‍ വഴിയില്‍ കാണുന്ന പെണ്‍പിള്ളേരെ ഒക്കെ കണ്ണിറുക്കി കാണിക്കുകാ... കണ്ട നല്ല് പെണ്‍പിള്ളേരെലാം ഇപ്പോ അവളുടെ ഓര്‍മച്ചെപ്പില്‍ ഉണ്ട്... :)

ഏ.ആര്‍. നജീം said...

ഹ ഹാ...

അവസാനം വരെ ആ ട്വിസ്റ്റ് നില നിര്‍ത്തി കേട്ടോ....

പക്ഷേ ഈ കമന്റ് വായിക്കുമ്പോഴേക്കും അവളെക്കാള്‍ സുന്ദരികള്‍ കെട്ടുപ്രായം തികഞ്ഞു മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടുണ്ടാകും... :)

Anu said...

ഹ ഹാ.. നജീമേ.... അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ.... ഒരല്പം കൂടി കാത്തിരുന്നെങ്കില്‍ എത്ര നന്നാ‍ായിരുന്നു എന്നു പലപ്പോഴും തോന്നിപ്പോകും....എന്നു കരുതി.. കാത്തിരിപ്പിനും ഒരു പരിധിയില്ലേ....

jeena said...

mashe kollaaam...ithum njan vayichilla....


jeena...